FilmsMovies

ദുര്‍മന്ത്രവാദിയായി മമ്മൂട്ടി

Keralanewz.com

സിനിമാപ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.വയസനായ ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കറപുരണ്ട പല്ലുകളും നരച്ച താടിയും മുടിയും ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയുമുള്ള മമ്മൂട്ടിയുടെ കഥാപാത്രമാണ് പോസ്റ്ററില്‍. ‘ഭൂതകാലം’ എന്ന ഹൊറര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവനാണ് ഭ്രമയുഗം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വില്ലൻ വേഷത്തിലാകും മമ്മൂട്ടി എത്തുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Facebook Comments Box