ജി 20 ഉച്ചകോടി നാളെ തുടങ്ങും ; മോദി ബൈഡൻ ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി ഡല്‍ഹിയില്‍ ശനിയാഴ്ച തുടങ്ങുന്ന ദ്വിദിന ജി–20 ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനടക്കമുള്ള ലോകനേതാക്കള്‍ വെള്ളിയാഴ്ച എത്തും.
എയര്‍ഫോഴ്സ് വണ്‍ വിമാനത്തിലെത്തുന്ന ബൈഡനെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകിട്ട് 6.55ന് കേന്ദ്രസഹമന്ത്രി വി കെ സിങ്ങ് സ്വീകരിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബൈഡനും ഉഭയകക്ഷി ചര്‍ച്ച നടത്തും. പ്രസിഡന്റായ ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സാമ്ബത്തിക–-പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കല്‍, നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കല്‍, കാലാവസ്ഥ വ്യതിയാന പ്രതിരോധം, ഹരിത വാതകങ്ങളുടെ ഉപയോഗം എന്നീ വിഷയങ്ങളില് ആശയവിനിമയം നടക്കും. ഇരു രാജ്യങ്ങളും 2021ല്‍ ‘ക്ലൈമറ്റ് ആൻഡ്
ഇരു രാജ്യങ്ങളും 2021ല്‍ ‘ക്ലൈമറ്റ് ആൻഡ് ക്ലീൻ എനര്‍ജി അജൻഡ –-2030’ കരാര്‍ ഒപ്പിട്ടിരുന്നു. ഇന്ത്യയില്‍ ആറ് ആണവ റിയാക്ടറുകളുടെ നിര്‍മാണത്തിനായി ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (എൻപിസിഐഎല്‍) അമേരിക്കൻ കമ്ബനിയായ വെസ്റ്റിങ്സ് ഇലക്‌ട്രിക് കമ്ബനിയും (ഡബ്ല്യുഇസി) നടത്തിവരുന്ന ചര്‍ച്ചയുടെ പുരോഗതിയും വിലയിരുത്തും.
ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്തണി ആല്‍ബനിസ്, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സല്‍മാൻ തുടങ്ങിയ ലോകനേതാക്കളും വെള്ളിയാഴ്ചയെത്തും.