Kerala News

തൊടുപുഴ താലൂക്ക് റൂറൽ മർച്ചന്റ്സ് വെൽഫെയർ സഹകരണ സംഘം ഓഫീസ് മന്ദിരം ഉദ്ഘാടനം സെപ്റ്റംബർ പത്തിന്.

Keralanewz.com

തൊടുപുഴ; തൊടുപുഴ താലൂക്ക് റൂറൽ മർച്ചന്റ്സ് വെൽഫെയർ സഹകരണ സംഘം ( MESCOS)ന്റെ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഓഫീസ് ഉദ്ഘാടനം തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസിലെ മെസ്കോസ് ജംഗ്ഷനിൽ സെപ്റ്റംബർ പത്തിന് ഞായറാഴ്ച രാവിലെ 11 മണിക്ക് ജോസ് കെ മാണി എം.പി യും പൊതു സമ്മേളനം ഉദ്ഘാടനം. .ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നിർവഹിക്കും.സംഘം പ്രസിഡണ്ട് ജയകൃഷ്ണൻ പുതിയേടത്ത് അദ്ധ്യക്ഷത വഹിക്കും സ്ട്രോങ്ങ് റൂം ഉദ്ഘാടനം. സംസ്ഥാന ന്യുനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ നിർവഹിക്കും തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് മുഖ്യപ്രഭാഷണം നടത്തും സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.വി മത്തായി. രാഷ്ട്രീയ സാമൂഹ്യ സഹകരണ മേഖലയിലെ നേതാക്കന്മാർ. സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ,പ്രമുഖ സഹകാരികൾ തുടങ്ങിയവർ പ്രസംഗിക്കും. 2021 ഏപ്രിൽ 25ന് ഇടവെട്ടിയിൽ പ്രവർത്തനം ആരംഭിച്ച ഈ സഹകരണ പ്രസ്ഥാനം മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ കെട്ടിലും മട്ടിലും രൂപത്തിലും ഭാവത്തിലും തൊടുപുഴ താലൂക്കിലെ സഹകരണ മേഖലയ്ക്ക്ഔ കരുത്ത് പകരുകയാണ്. കേവലം നൂറിൽ താഴെ അംഗങ്ങളും രണ്ടര ലക്ഷം രൂപയുടെ ഓഹരി മൂലധനവുമായി ആരംഭിച്ച ഈ സഹകരണ സംഘം അതിന്റെ ഉദ്ദേശലക്ഷ്യം തിരിച്ചറിഞ്ഞ് താലൂക്കിലെ ആകെയുള്ള വ്യാപാര മേഖലയ്ക്ക് കരുത്തും തുണയുമായി ഇന്ന് മാറിയിരിക്കുകയാണ്.കോവിഡ് മഹാമാരി കച്ചവട മേഖലയെ പിടിച്ചുലച്ച കാലഘട്ടത്തിൽ രൂപംകൊണ്ട ഈ സഹകരണ പ്രസ്ഥാനം കടുത്ത പ്രതിസന്ധിയെ അതിജീവിച്ചത് മാന്യ സഹകാരികളുടെ കലവറയില്ലാത്ത പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ്. ആദ്യ വർഷത്തിനുശേഷം ഈ സംഘത്തെ ലാഭത്തിൽ കൊണ്ടുവരുവാനും നൂതനമായി വിവിധ വായ്പ പദ്ധതികളുടെയും വിവിധതരത്തിലുള്ള നിക്ഷേപ സ്കീമുകൾ വഴിയും സഹകാരികളുടെ വിശ്വാസം ആർജ്ജിക്കുവാനും ഇന്ന് കഴിഞ്ഞിട്ടുണ്ട്. പ്രതിദിന പ്രതിമാസ, സ്ഥിരനിക്ഷേപ പദ്ധതികൾ വഴി സമാഹരിക്കുന്ന തുക താലൂക്കിലെ മികച്ച വ്യാപാരികൾക്ക് മിതമായ പലിശ നിരക്കിൽ വായ്പ നൽകി കുറഞ്ഞ നാളുകൾ കൊണ്ട് മികച്ച സഹകരണ സംഘമെന്ന നിലയിൽ വളരുവാൻ കഴിഞ്ഞു നമ്മുടെ സഹകരണ മേഖലയിലെ ധനകാര്യ സ്ഥാപനങ്ങൾ എപ്പോഴും മത്സരിക്കുന്നത് ആധുനിക കൊമേഴ്സ്യൽ ബാങ്കുകളോടാണ് ധന വിനയത്തിന് ആധുനിക സൗകര്യങ്ങൾ ഉറപ്പുവരുത്തിയെങ്കിൽ മാത്രമേ സഹകരണമേഖലയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയൂ. നമ്മുടെ സംഘത്തിലും RTGS NEFT, സ്ട്രോങ്ങ് റൂം. നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടിയും സംരക്ഷണവും ഉറപ്പ് വരുത്തി ഡിപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോർഡിൽ അംഗത്വം,റിസ്ക് ഫണ്ട് ബോർഡിൽ അംഗത്വവും. ക്ലാസ് വൺ ക്ലാസ്സിഫിക്കേഷനും സംഘത്തിന്റെ പ്രത്യേകതകളാണ്. 600 ൽ പരം അംഗങ്ങളും കളക്ഷൻ ഏജന്റുമാരും താൽക്കാലിക, സ്ഥിര ജീവനക്കാരുമായി പത്തിലധികം ആളുകളുടെ സേവനവും സംഘത്തിനുണ്ട്. വരും നാളുകളിൽ കൂടുതൽ അംഗങ്ങളെ ഓഹരി ഉടമകളാക്കിയും വിവരങ്ങളായ നിക്ഷേപദ്ധതികൾ വഴിയും നൂതനവും വ്യത്യസ്തമായ വായ്പ പദ്ധതികൾ ആരംഭിക്കുകയും നീതി മെഡിക്കൽ സ്റ്റോർ, നീതി ന്യായവില സ്ഥാപനങ്ങൾ പോലുള്ള വൈവിധ്യവൽക്കരണം നടത്തിയും സംഘത്തിൻറെ ബിസിനപ്പെടുത്തുവാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നതായിസഹകരണ സംഘം പ്രസിഡണ്ട് ജയകൃഷ്ണൻ പുതിയേടത്ത് അറിയിച്ചു. പത്രസമ്മേളനത്തിൽ വൈസ്പ്രസിഡണ്ട് സാജു കുന്നേമുറി,ഭരണ സമിതി അംഗങ്ങളായ ഷാജി വർഗീസ് ഞാളൂർ,സി.എസ് ശശീന്ദ്രൻ,ജോമി കുന്നപ്പള്ളി,ഷിബു ഈപ്പൻ,നിമ്മി ഷാജി,കെ.ആർ സുരേഷ്,സെക്രട്ടറി അജ്മൽ എം അസീസ് തുടങ്ങിയവർ പങ്കെടുത്തു

Facebook Comments Box