വലിപ്പം രണ്ടോ, മൂന്നോ ഇഞ്ച്; ലോകത്തിലെ ഏറ്റവും വിലകൂടിയ പ്രാണി; 65 ലക്ഷം രൂപ വിലയുള്ള വണ്ടിനെ പരിചയപ്പെടാം..
വളര്‍ത്തു മൃഗങ്ങള്‍ക്ക് വേണ്ടി ധാരാളം പണം ചെലവഴിക്കുന്നവരെ നമുക്കറിയാം. എന്നാല്‍ പ്രാണികള്‍ക്കുവേണ്ടി ഇത്രയധികം പണം ചെലവഴിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ.!
എന്നാല്‍ അതിന് ഉത്തമ ഉദാഹരണമാണ് സ്റ്റാഗ് വണ്ടുകള്‍. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ പ്രാണിയായ സ്റ്റാഗ് വണ്ടുകള്‍ക്ക് 85,000 ഡോളര്‍ (ഏകദേശം 65 ലക്ഷം ) ആണ് വിപണിയിലെ ഇപ്പോഴത്തെ വില.
രണ്ടോ മൂന്നോ ഇഞ്ച് വലിപ്പമാണ് ഇത്രയും വിലകൂടിയ വണ്ടിന്. കാരണം അപൂര്‍വയിനത്തില്‍പ്പെട്ട ഒരു പ്രാണി എന്നതിലുപരി ഭൂമിയിലെ ഏറ്റവും ചെറുതും വിചിത്രവുമായ പ്രാണികളില്‍ ഒന്നു കൂടെയാണിത്. ജീര്‍ണിച്ച പഴങ്ങളില്‍ നിന്നുള്ള മധുരമുള്ള ദ്രാവകമാണ് ഈ വണ്ടുകളുടെ ആഹാരം. ഇതിനുള്ള കാരണം അവയ്‌ക്ക് മറ്റു ഭക്ഷണങ്ങള്‍ കഴിക്കാൻ സാധിക്കാത്തതാണ്.
[ എന്നാല്‍ ഈ വണ്ടുകളുടെ ലാര്‍വകള്‍ ജീര്‍ണ്ണിച്ച മരക്കഷണങ്ങളാണ് ഭക്ഷിക്കുന്നത്. വെളുത്ത പൂപ്പല്‍ ബാധിച്ച് ദ്രവിച്ച മരക്കഷണങ്ങളിലെ ഫംഗസുകളെയും ചെറുജീവികളെയും ഇവയുടെ ലാര്‍വകള്‍ ഭക്ഷണമാക്കാറുണ്ട്. സ്റ്റാഗ് വണ്ടുകളെ ഉപയോഗിച്ച് പലതരത്തിലുള്ള ഔഷധങ്ങള്‍ നിര്‍മ്മിക്കാറുണ്ട്.
ആണ്‍ വര്‍ഗത്തില്‍പ്പെട്ട സ്റ്റാഗ് വണ്ടുകള്‍ക്ക് വലിയ താടിയെല്ലുകളാണുള്ളത്. എന്നാല്‍ പെണ്‍ സ്റ്റാഗ് വണ്ടികളുടെ താടിയെല്ലുകള്‍ ഇവയെക്കാള്‍ വളരെ ശക്തമാണ്. പെണ്‍ സ്റ്റാഗ് വണ്ടുകളെ താഴ്ന്ന പ്രതലങ്ങളിലാണ് പലപ്പോഴും കണ്ടുവരുന്നത്. ഒരു സമയം 30 മുട്ടകള്‍ വരെ ഇവയിടും. വളരെ കാഠിന്യമേറിയ പുറം തോടുകള്‍ക്ക് കീഴില്‍
മറഞ്ഞിരിക്കുന്ന ചിറകുകളും സ്റ്റാഗ് വണ്ടുകള്‍ക്ക് ഉണ്ട്.