Mon. May 20th, 2024

ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ച ; അട്ടിമറി ശ്രമമെന്ന് സംശയം : പ്രതി വിദേശത്തേക്ക് കടന്നു

By admin Sep 9, 2023
Keralanewz.com

ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ചയില്‍ ഊര്‍ജിത നടപടിയുമായി പൊലീസ്. ഡാമില്‍ കടന്നത് പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

വിദേശത്തേക്ക് കടന്ന ഇയാളെ തിരികെ എത്തിക്കാന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. 11 സ്ഥലത്താണ് ഇയാള്‍ താഴ് ഉപയോഗിച്ച്‌ പൂട്ടിയത്. ജൂലൈ 22ന് പകല്‍ മൂന്നേകാലിനാണ് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഇടുക്കി ഡാമില്‍ കയറി ഹൈമാസ് ലൈറ്റുകള്‍ക്ക് ചുവട്ടില്‍ താഴിട്ടു പൂട്ടിയത്.
പതിനൊന്ന് സ്ഥലത്താണ് ഇത്തരത്തില്‍ താഴുകള്‍ കണ്ടെത്തിയത്. ഹൈമാസ് ലൈറ്റുകളുടെ ടവറിലും എര്‍ത്ത് വയറുകളിലുമാണ് താഴുകള്‍ സ്ഥാപിച്ചത്. അമര്‍ത്തുമ്ബോള്‍ പൂട്ടു വീഴുന്ന തരത്തിലുള്ള താഴാണ് ഉപയോഗിച്ചത്. ചെറുതോണി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കെഎസ്‌ഇബി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ ഈ താഴുകള്‍ പെട്ടത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വിനോദ സഞ്ചാരിയായെത്തിയ യുവാവിന്റെ പ്രവര്‍ത്തികള്‍ മനസിലായത്. തുടര്‍ന്ന് ഇടുക്കി പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒറ്റപ്പാലം സ്വദേശിയാണിയാളെന്ന് മനസ്സിലായി. വാടകക്കെടുത്ത കാറിലാണ് ഇയാള്‍ ഇടുക്കിയിലെത്തിയത്. വിദേശത്തു നിന്നും എത്തിയ ഇയാള്‍ക്ക് കാര്‍ വാടകക്ക് എടുത്ത് നല്‍കിയ രണ്ടു പേരെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതിനിടെ ഇയാള്‍ വിദേശത്തേക്ക് പോയി. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പൊലീസിന്റെ കര്‍ശന പരിശോധന മറികടന്ന് ഇയാള്‍ താഴുകളുമായി അകത്തു കടന്നത് വലിയ സുരക്ഷ വീഴ്ചയാണ്.

സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടയുണ്ടാകാന്‍ സാധ്യതയുണ്ട്

Facebook Comments Box

By admin

Related Post