Kerala News

ജോസഫ് വിഭാഗത്തിന്റെ വാശിക്ക് മുന്നിൽ കോൺഗ്രസ്സ് കീഴടങ്ങി. കോട്ടയം, ഇടുക്കി ലോക്സഭാ സീറ്റുകൾ ജോസഫ് വിഭാഗത്തിന്. ഇടുക്കിയിൽ അപു ജോസഫും, കോട്ടയത്തു മോൻസ് ജോസഫും മത്സരിച്ചേക്കും

Keralanewz.com

കോട്ടയം : ലോക്സഭാ ഇലക്ഷൻ പ്രഖ്യാപിക്കുന്നതിനു മുന്നേ തന്നെ യു ഡീ എഫിൽ സീറ്റ്‌ തർക്കം ആരംഭിച്ചിരുന്നു. മോൻസ് ജോസഫ് ആണ് ചർച്ചകൾക്ക് മുൻ കൈ എടുത്തത്.

കോൺഗ്രസ് സീറ്റ്‌ ആയ ഇടുക്കിയും, കോട്ടയവും ഒടുവിൽ കോൺഗ്രസ്സ് വിട്ട് നൽകിയേക്കും. ഇടുക്കി സീറ്റിനു പകരം കടുത്തുരുത്തി, കോതമംഗലം നിയമസഭാ സീറ്റുകൾ കോൺഗ്രസ്സ് തിരിച്ചെടുക്കും.

കോട്ടയം ലോക്സഭാ സീറ്റിൽ മോൻസ് ജോസഫും, ഇടുക്കിയിൽ അപു ജോസഫും മത്സരിക്കാൻ ആണ് സാധ്യത. കോട്ടയം സീറ്റിൽ മോൻസ് ജോസഫ് ആണെങ്കിൽ സീറ്റ്‌ പിടിച്ചു എടുക്കാം എന്നാണ് പിജെ ജോസഫും കരുതുന്നത്. സജി മഞ്ഞക്കടമ്പിൽ, പിസി തോമസ് എന്നിവരും രംഗത്ത് ഉണ്ടെങ്കിലും ഇവർക്കു ജയ സാധ്യത ഇല്ലായെന്ന് ആണ് പിജെ ജോസഫ് കരുതുന്നത്.

പക്ഷേ രണ്ടു ലോക സഭാ സീറ്റ്‌ വേണമെകിൽ നിയമസഭയിൽ 5 സീറ്റ് മാത്രമേ തരാൻ സാധിക്കൂ എന്നാണ് കോൺഗ്രസ്സ് നിലപാട്. കടുത്തുരുത്തി, കോതമംഗലം സീറ്റുകൾ കോൺഗ്രസിന് വിട്ട് നല്കാൻ ധാരണ ആയിട്ടുണ്ട്. മോൻസ് ജോസഫ് വിജയിച്ചാൽ രാഹുൽ മന്ത്രി സഭയിൽ പ്രധാന വകുപ്പ് ലഭിച്ചേക്കും എന്നാണ് കരുതുന്നത്.

Facebook Comments Box