Mon. May 20th, 2024

ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി ; കോട്ടയം സൈബര്‍ സെല്ലിലെ എസ്‌ഐയ്ക്ക് സസ്‌പെൻഷൻ

By admin Sep 24, 2023
Keralanewz.com

കോട്ടയം : ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സൈബര്‍ സെല്‍ ഗ്രേഡ് എസ്‌ഐ യെ സസ്പെൻഡ് ചെയ്തു

കോട്ടയം സൈബര്‍ സെല്ലിലെ ഗ്രേഡ് എസ്‌ഐ പിഎസ് റിജുമോനെതിരെയാണ് നടപടി. നിരോധിത സംഘടനകള്‍ക്ക് നിര്‍ണായക വിവരങ്ങള്‍ ചേര്‍ത്തി നല്‍കിയതായി എൻഐഎയാണ് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

നിരോധിത സംഘടനയുടെ പ്രവര്‍ത്തകന് ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തിയെന്നതാണ് പിഎസ് റിജുമോനെതിരെയുള്ള ഉയര്‍ന്ന ആരോപണം. സംസ്ഥാനത്തിന് പുറത്തുള്ള സംഘടനയുടെ മലയാളി പ്രവര്‍ത്തകരെ ചോദ്യംചെയ്‌തതോടെയാണ് റിജുമോനുമായുള്ള ബന്ധം എൻഐഎ കണ്ടെത്തിയത്. കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്തെ സൈബര്‍സെല്‍ ഗ്രേഡ് എസ്‌ഐയാണ് റിജുമോൻ .

എൻഐഎ സംസ്ഥാന പോലീസിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി ആണ് നടപടി സ്വീകരിച്ചത്. സംഭവത്തില്‍ എൻഐഎയും പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഡി ഐ ജി അറിയിച്ചു.

Facebook Comments Box

By admin

Related Post