കോതമംഗലത്ത് ഡെന്റല്‍ വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്ന ശേഷം യുവാവ് ജീവനൊടുക്കി
കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനിയെ വെടിവെച്ചുകൊന്ന് യുവാവ് ജീവനൊടുക്കി. നെല്ലിക്കുഴിയിലെ ഇന്ദിരഗാന്ധി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി കണ്ണൂര്‍ നാറാത്ത് സ്വദേശി പിവി മാനസ (24) ആണ് കൊല്ലപ്പെട്ടത്. മാനസയ്ക്കുനേരെ വെടിയുതിര്‍ത്ത രാഹിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
മാനസയെ കൊലപ്പെടുത്തിയശേഷം രാഖിന്‍ രാഹിന്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മാനസ താമസിക്കുന്ന വീട്ടിലെത്തിയാണ് രാഹിന്‍ വെടിയുതിര്‍ത്തതെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് സംഭവം.
മാനസ ഇന്ദിരഗാന്ധി ഡെന്റല്‍ കോളജില്‍ ഹൗസ് സര്‍ജനായിരുന്നു. രാഹിനും കണ്ണൂര്‍ സ്വദേശിയാണ്.
Facebook Comments Box