Kerala News

വാണിജ്യ എല്‍പിജി വിലയില്‍ വര്‍ധനവ് ; 209 രൂപ സിലിണ്ടറിന് കൂടി

Keralanewz.com

രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. 209 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്.ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്.

ഇന്നുമുതല്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വരും.

പുതിയ വില അനുസരിച്ച്‌ കൊച്ചിയില്‍ 1747.50 രൂപയാണ് ഒരു സിലിണ്ടറിനാവുക. 1731.50 രൂപയായി ഡല്‍ഹിയില്‍ 19 കിലോ വാമിജ്യ സിലിണ്ടര്‍ വില ഉയര്‍ന്നു. സെപ്തംബര്‍ ഒന്നിന് വാണിജ്യ സിലിണ്ടര്‍ വില 160 രൂപ കുറച്ചിരുന്നു. തുടര്‍ന്നാണ് വില വീണ്ടും കൂട്ടിയത്.

Facebook Comments Box