Sun. Apr 28th, 2024

ഗൂഗിള്‍ മാപ്പ് നോക്കി യാത്രചെയ്തു; കൊച്ചിയില്‍ കാര്‍ പുഴയില്‍ വീണ് ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം

By admin Oct 1, 2023 #accident death #GOOGLE MAP
Keralanewz.com

കൊച്ചി:ഗൂഗിള്‍ മാപ്പ് നോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണ് ഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ.

അജ്മല്‍ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടല്‍വാതുരുത്തില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞാണ് അപകടം. കാറിലുണ്ടായിരുന്നത് മെഡിക്കല്‍ വിദ്യാര്‍ത്ഥിയും നേഴ്‌സുമാരുമായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. രാത്രി പന്ത്രണ്ടരയോടെയയാിരുന്നു സംഭവം.

നല്ല വേഗതയില്‍ വന്ന കാര്‍ കടല്‍വാതുരുത്ത് പുഴയിലേക്ക് മറിയുകയായിരുന്നു.കാറിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയടക്കം മൂന്നുപേരെ നാട്ടുകാര്‍ രക്ഷപെടുത്തി. കാര്‍ വേഗത്തില്‍ വന്ന് പുഴയിലേക്ക് മറിയുകയായിരുന്നു. കൊച്ചിയില്‍ ഒരു പാര്‍ട്ടിക്ക് ശേഷം
മടങ്ങിയെത്തുമ്ബോളായിരുന്നു അപകടം. കാറിന്റെ ഡോര്‍ തുറന്ന് കിടക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുക്കാരും ഫയര്‍ഫോഴ്‌സും രക്ഷിപ്രവര്‍ത്തനം നടത്തി. രണ്ടു പേരെ രക്ഷിക്കാനായില്ല, മൂന്ന് പേരെ ആശുപത്രിയില്‍ എത്തിച്ചു. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇവരുടെ യാത്ര ഗൂഗിള്‍മാപ്പ് നോക്കിയാണെന്നാണ് പൊലീസ് പറയുന്നത്. സ്ഥലം പരിചിതമല്ലാത്തതിനാല്‍ അപകടപ്പെടുകയായിരുന്നു.

Facebook Comments Box

By admin

Related Post