Mon. May 20th, 2024

രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ലോകപ്രസിദ്ധമായ മരം മുറിച്ചതിന് 16കാരൻ അറസ്റ്റില്‍

By admin Oct 1, 2023
Keralanewz.com


ബ്രിട്ടണിലെ പുരാതനവും ലോകപ്രസിദ്ധവുമായ മരം വെട്ടിയ കേസില്‍ 16കാരന്‍ അറസ്റ്റില്‍. നിരവധി ചിത്രങ്ങള്‍ക്ക് പശ്ചാത്തലമായ മരമാണ് വെട്ടിവീഴ്ത്തിയത്.
ഏകദേശം 200 വര്‍ഷത്തെ പഴക്കമുള്ള മരമാണിതെന്നാണ് പറയപ്പെടുന്നത്.

വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രമായ ഹാട്രിയന്‍ മതിലിന് സമീപമുള്ള മരമാണ് വെട്ടിയിട്ടത്. സികാമോര്‍ ഗാപ് മരമാണ് ഒറ്റരാത്രികൊണ്ട് നിലംപൊത്തിയത്. മരത്തിന്റെ അടിഭാഗം ആരോ വൃത്തിയായി യന്ത്രം കൊണ്ട് മുറിച്ച നിലയിലാണ് കാണപ്പെട്ടതെന്ന് സംഭവസ്ഥലത്തെത്തിയ എഎഫ്പി മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

അന്തര്‍ദേശീയ തലത്തില്‍ പ്രസിദ്ധി നേടിയ മരമാണിത്. 1991ല്‍ കെവിന്‍ കോസ്റ്റ്‌നര്‍ അഭിനയിച്ച ‘റോബിന്‍ഹുഡ്: പ്രിന്‍സ് ഓഫ് തീവ്‌സ്’ എന്ന ചിത്രത്തിലെ ഒരു രംഗത്തിന് ഈ മരം പശ്ചാത്തലമായിരുന്നു.

അതേസമയം, മരം വെട്ടിയ സംഭവത്തില്‍ 16കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവവുമായി 16കാരന് ബന്ധമുണ്ടെന്ന സംശയത്തിലാണ് അറസ്റ്റ്. നോര്‍ത്തുംബ്രിയ പോലീസാണ് ഇക്കാര്യം അറിയിച്ചത്.

Facebook Comments Box

By admin

Related Post