CRIMEKerala News

ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാത്തതിനെ ചൊല്ലി തര്‍ക്കം; മലപ്പുറത്ത് റാഗിങിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം

Keralanewz.com

മലപ്പുറം വളാഞ്ചേരിയില്‍ റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനമെന്ന് പരാതി. വളാഞ്ചേരി വി.എച്.എസ്.എസ് സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി എപി അഭിനവിനാണ് മര്‍ദനമേറ്റത്.പത്തോളം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.

ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. സംഭവത്തില്‍ അഭിനവിന്റെ മാതാപിതാക്കള്‍ വളാഞ്ചേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Facebook Comments Box