Sat. Apr 27th, 2024

ചൈനയില്‍ ഇന്ത്യക്ക് സ്വപ്നസാഫല്യം; അഭിമാനമായി 100 മെഡലുകള്‍

By admin Oct 7, 2023
Keralanewz.com

ഹാങ്ചൗ: ഇതാ, ചൈനയില്‍ ഇന്ത്യയുടെ സ്വപ്നസാഫല്യം, കായികരത്നങ്ങള്‍ രാജ്യത്തിനു നല്‍കിയ വാക്ക് സഫലമായിരിക്കുന്നു

140കോടി ഇന്ത്യക്കാർക്ക് അഭിമാനത്തോടെ ഓര്‍ക്കാൻ 100 മെഡലുകള്‍. ശനിയാഴ്ച നടന്ന കബഡി ഫൈനലില്‍ ചൈനീസ് തായ്പേയിയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ടീം സ്വര്‍ണമണിഞ്ഞതോടെ രാജ്യത്തിന്റെ മെഡല്‍ നേട്ടം നൂറിലെത്തി. എഴുപത്തിരണ്ട് വര്‍ഷത്തെ ഏഷ്യൻ ഗെയിംസ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ 100 മെഡലുകളെന്ന അപൂർവ്വനേട്ടം സ്വന്തമാക്കുന്നത്. വെള്ളിയാഴ്ച ഒമ്പതു മെഡൽ നേടിയതോടെ ആകെ മെഡല്‍ നേട്ടം 95-ല്‍ എത്തിയിരുന്നു. ശനിയാഴ്ച അമ്ബെയ്ത്തില്‍ നാല് മെഡലിനു പിന്നാലെ കബഡി ടീമും മെഡല്‍ നേട്ടത്തില്‍ പങ്കാളികളായതോടെ നേട്ടം 100-ല്‍ എത്തി.

അഞ്ചുവര്‍ഷംമുമ്പ് ജക്കാർത്തയിൽ നേടിയ 70 മെഡലുകളായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ജക്കാര്‍ത്തയിലെ 16 സ്വര്‍ണം 23 വെള്ളി, 31 വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടം.

ശനിയാഴ്ച പുരുഷ കബഡി ടീം ഫൈനലില്‍ മത്സരിക്കുന്നുണ്ട്. ഇറാനാണ് എതിരാളി. ക്രിക്കറ്റില്‍ ഇന്ത്യ – അഫ്ഗാനിസ്താൻ ഫൈനലും ഇന്നു തന്നെ. ബാഡ്മിന്റണ്‍ ഡബിള്‍സ് ഫൈനലില്‍ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ഇന്നിറങ്ങും. ഇതോടെ മൂന്ന് മെഡലുകള്‍ കൂടി ഇന്ത്യയുടെ പട്ടികയിലെത്തും.

ഹോക്കിയില്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യൻ വനിതാ ടീം ജപ്പാനെ നേരിടും.

Facebook Comments Box

By admin

Related Post