CRIMENational NewsTechnology

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഉടനടി നീക്കം ചെയ്തില്ലെങ്കില്‍ നിയമപരിരക്ഷയില്ല; സാമൂഹിക മാധ്യമങ്ങള്‍ക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര ഐ ടി മന്ത്രാലയം

Keralanewz.com

.,ന്യൂഡല്‍ഹി | കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് സാമൂഹിക മാധ്യമങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശിച്ചു

. എക്സ്, യു ട്യൂബ്, ടെലഗ്രാം തുടങ്ങിയ ടെക് കമ്ബനികള്‍ക്കാണ് കേന്ദ്ര ഐടി മന്ത്രാലയം ഇത് സംബന്ധിച്ച്‌ നോട്ടീസ് അയച്ചിരിക്കുന്നത്. ഇത്തരം ഉള്ളടക്കങ്ങള്‍ ഉടന്‍ നീക്കം ചെയ്യണം. ഇല്ലെങ്കില്‍ നിയമപരമായ സംരക്ഷണം നഷ്ടപ്പെടുമെന്നും നോട്ടീസിലുണ്ട്

കുട്ടികളെ അശ്ലീലമായി പ്രദര്‍ശിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ സ്ഥിരമായി നീക്കം ചെയ്യുകയോ ഉപഭോക്താക്കള്‍ക്ക് അതിലേക്കുള്ള ആക്സസ് നിരോധിക്കുയോ ചെയ്യണം. ഭാവിയില്‍ ഇത്തരം ഉള്ളടങ്ങള്‍ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍ പ്രത്യക്ഷപ്പെടാതിരിക്കാനായി അല്‍ഗൊരിതത്തില്‍ മാറ്റം വരുത്തണം. കൂടാതെ ഇത് റിപ്പോര്‍ട്ട് ചെയ്യാനുള്ള നടപടികളും സ്വീകരിക്കണം എന്നും കേന്ദ്രം വ്യക്തമാക്കി.

Facebook Comments Box