Local News

കഴുത്തില്‍ ചുറ്റിയ പെരുമ്ബാമ്ബുമായി മദ്യപന്‍: രക്ഷകനായി പെട്രോള്‍ പമ്ബ് ജീവനക്കാരന്‍

Keralanewz.com

കണ്ണൂര്‍ വളപട്ടണത്തില്‍ കഴുത്തില്‍ പെരുമ്ബാമ്ബ് ചുറ്റിയ ആളെ പെട്രോള്‍ പമ്ബ് ജീവനക്കാരന്‍ സാഹസികമായി രക്ഷപ്പെടുത്തി.

ഇയാള്‍ വ്യാഴാഴ്ച്ച രാത്രിയോടെയാണ് പാമ്ബ് കഴുത്തില്‍ ചുറ്റിയ നിലയില്‍ പമ്ബിലെത്തിയത്. ഇയാളുടെ കഴുത്തില്‍ പാമ്ബ് ചുറ്റിയതെങ്ങനെയന്നത് വ്യക്തമല്ല. പമ്ബിലെത്തിയ ഉടനെ ഇയാള്‍ നിലത്തേക്ക് വീണു.

ആദ്യം അമ്ബരപ്പുണ്ടാക്കിയെങ്കിലും പമ്ബ് ജീവനക്കാര്‍ ഉടന്‍ തന്നെ ചാക്ക് എടുത്ത് പാമ്ബിനെ കഴുത്തില്‍ നിന്ന് വേര്‍പെടുത്തി.വളപട്ടണം പുഴയുടെ സമീപത്താണ് സംഭവം നടന്നത്. ഇതിന് സമീപത്ത് നിന്ന് പാമ്ബ് കഴുത്തില്‍ കുടുങ്ങിയതാവാമെന്നാണ് നിഗമനം. മദ്യപിച്ച ശേഷം പാമ്ബിനെ സാഹസികതയ്ക്കായി ഇയാള്‍ തന്നെ കഴുത്തില്‍ ചുറ്റിയതാണോ അതോ പാമ്ബ് തനിയെ കയറിയതാണോ എന്ന് വ്യക്തമല്ല.

പെരുമ്ബാമ്ബിന്റെ വായ കൊൊകൊണ്ട് മുറുകെ പിടിച്ചാണ് ഇയാള്‍ പമ്ബിലെത്തിയത്. പാമ്ബ് ഇയാളുടെ കഴുത്തില്‍ വാലു കൊണ്ട് മുറുകെ ചുറ്റുകയും ചെയ്തിരുന്നു. നന്നായി മദ്യപിക്കുകയും ചെയ്തിരുന്നു. പാമ്ബിനെ വേര്‍പെടുത്തിയ ഉടനെ തന്നെ ഇയാള്‍ സ്ഥലം വിട്ടതായാണ് പമ്ബ് ജീവനക്കാര്‍ അറിയിക്കുന്നത്.

Facebook Comments Box