Thu. May 2nd, 2024

യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു;മീശ വിനീത് വീണ്ടും പൊലീസ് പിടിയില്‍

Keralanewz.com

യുവാവിനെ ആക്രമിച്ച കേസില്‍ സോഷ്യല്‍ മീഡിയ താരം മീശ വിനീത് പൊലീസില്‍ പിടിയില്‍. മടവൂര്‍ സ്വദേശിയായ യുവാവിന്റെ തല അടിച്ചു പൊട്ടിച്ച കേസിലാണ് പള്ളിക്കല്‍ പൊലീസ് ഇയാളെ പിടികൂടിയത്.

കേസിനാസ്പദമായ സംഭവം നടന്നത് ഇക്കഴിഞ്ഞ 16 നായിരുന്നു. മീശവിനീത് ഉള്‍പ്പെട്ട 4 അംഗ സംഘം രണ്ടു ബൈക്കുകളിലായി മടവൂരില്‍ എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു.ശേഷം ഇയാളുടെ തല അടിച്ചു പൊട്ടിച്ച്‌ സ്ഥലം വിട്ടു. കേസിലെ മൂന്നാം പ്രതിയാണ് വിനീത്. മറ്റ് പ്രതികളെ പിടികൂടിയട്ടില്ല.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ തട്ടിയ കേസില്‍ ആഗസ്റ്റില്‍ മീശ വിനീത് പിടിയിലായിരുന്നു. സ്വര്‍ണാഭരണം വാങ്ങി പണയം വെച്ചശേഷം തിരികെ നല്‍കാമെന്ന് പറഞ്ഞ് ഇയാല്‍ യുവതിയെ വിളിച്ച്‌ വരുത്തി ഉപദ്രവിക്കുകയായിരുന്നു.മീശ വിനീത് എന്ന് വിളിക്കുന്ന വിനീത് കിളിമാനൂര്‍ വെള്ളലൂര്‍ സ്വദേശിയും സോഷ്യല്‍ മീഡിയ താരവുമാണ്. അന്ന് വിനീത് അറസ്റ്റിലാകുന്നത് സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ ചോദിച്ച യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ച്‌ വീട്ടിലേക്ക് വിളിച്ചു വരുത്തിയശേഷം വീടിനുള്ളില്‍ വച്ച്‌ മര്‍ദ്ദിച്ചെന്ന പരാതിയിലാണ്.

Facebook Comments Box

By admin

Related Post