Kerala NewsNational News

അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റു് രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് റിപ്പോര്‍ട്ട്

Keralanewz.com

അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റു് രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് റിപ്പോര്‍ട്ട്. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളില്‍ തേജ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുകഴിഞ്ഞെന്നാണ് കാലാവസ്ഥ അറിയിപ്പ്.

അടുത്ത 12 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇന്ന് 4 ജില്ലകളിലും നാളെ 8 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ ജാഗ്രതയുള്ളത്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Facebook Comments Box