Thu. May 2nd, 2024

പുരുഷന്മാര്‍ക്ക് ഏറ്റവും താല്‍പര്യം തോന്നുന്ന തരം സ്‌ത്രീകള്‍ ഇവരാണ്; അറിയണം ഈ പ്രധാന കാര്യങ്ങള്‍

By admin Oct 22, 2023 #health #women and men
Keralanewz.com

മനുഷ്യര്‍ തമ്മില്‍ മനസിലാക്കിയുള്ള ബന്ധങ്ങള്‍ എന്ന് പറയുന്നത് അതിസുന്ദരമാണ്. ഒരാള്‍ക്ക് മറ്റൊരാളുടെ വികാരങ്ങളെയും വിഷമതകളെയും പറയാതെ പ്രകടിപ്പിക്കാതെ തന്നെ അറിയാൻ കഴിയുന്നത് ഈ ലോകത്ത് ബന്ധങ്ങള്‍ക്ക് കൂടുതല്‍ ആഴം പകരും.

സ്ത്രീകള്‍ക്കും പുരുഷനും തങ്ങള്‍ക്ക് ഇഷ്‌ടമുള്ളവരെ തിരഞ്ഞെടുക്കുന്നതിന് തികച്ചും വ്യത്യസ്‌തമായ അളവുകോലുകള്‍ കൊണ്ടാണ്.

ഒറ്റ നോട്ടത്തിലെ ആകര്‍ഷണത്തോടൊപ്പം തമാശ പറയാനുള്ള കഴിവും തന്നെ രസിപ്പിക്കാനുള്ള കഴിവും ദയവും ആദരവും ഒക്കെയാണ് ഒരു സ്‌ത്രീ പുരുഷനില്‍ തേടുന്ന കഴിവുകള്‍. പുരുഷന്മാര്‍ സ്‌ത്രീയുടെ ആകെയുള്ള സൗന്ദര്യത്തെ മാത്രമല്ല ശ്രദ്ധിക്കുക. അവരില്‍ അവൻ തേടുന്ന മറ്റ് ചില ഗുണങ്ങള്‍ കൂടിയുണ്ട്.

മികച്ച സുഹൃദ് നിമിഷങ്ങള്‍ പങ്കിടാൻ സ്ത്രീയ്ക്ക് കഴിയണം. ഒരു പുരുഷന്റെ സൗഹൃദം സമ്ബാദിക്കാനും അവന്റെ ചെറു സന്തോഷങ്ങളും തമാശകളും എല്ലാം വിലവയ്‌ക്കുന്ന സ്‌ത്രീകളെ പുരുഷൻ ഇഷ്‌ടപ്പെടും.

ഒരു പുരുഷന്റെ വൈകാരികമായ അവസ്ഥകളെ അറിഞ്ഞ് പെരുമാറുന്ന സ്‌ത്രീയെയാണ് അവൻ ഇഷ്ടപ്പെടുക. അത് മനസിലാക്കാതെ ബുദ്ധിമുട്ടിക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്യുന്നവരെ പുരുഷൻ വകവയ്‌ക്കില്ല എന്നര്‍ത്ഥം.

ഓരോ മനുഷ്യനും പ്രത്യേകമായ സ്വഭാവസവിശേഷതകളുണ്ടാകും. അവയെ ബഹുമാനിച്ച്‌ അയാള്‍ക്ക് വേണ്ട വില നല്‍കണം. അനാവശ്യമായ പരിഹാസമോ, കുറ്റപ്പെടുത്തലോ വേണ്ട. മാത്രമല്ല ബന്ധം തുടരുന്നതില്‍ തനിക്കുള്ള താല്‍പര്യവും ഇണയ്‌ക്കുള്ള പിന്തുണയും നല്‍കിയാല്‍ പുരുഷന്മാര്‍ സന്തുഷ്‌ടരാകും. ജീവിതത്തിലെ ഓരോ പ്രതിസന്ധിയിലും സന്തോഷത്തിലും തനിക്കൊപ്പം ഇണയുള്ളത് അവരില്‍ കൂടുതല്‍ ആത്മവിശ്വാസവും നല്‍കും.

Facebook Comments Box

By admin

Related Post