കടലിൽ കുളിക്കാനിറങ്ങിയ ഒമ്പതു വയസുകാരൻ മുങ്ങിമരിച്ചു.
മലപ്പുറം: പൊന്നാനിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ ഒമ്പതു വയസുകാരൻ മുങ്ങിമരിച്ചു. പൊന്നാനി തവായിക്കന്‍റകത്ത് മുജീബിന്‍റെ മകൻ മിഹ്‌റാൻ ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം നടന്നത്.
നാലു സുഹൃത്തുക്കള്‍ക്കൊപ്പമാണ് മിഹ്‌റാൻ കടലിലിറങ്ങിയത്. തുടര്‍ന്ന്, തിരയില്‍പെട്ട് കുട്ടി മുങ്ങിത്താഴുകയായിരുന്നു. കൂട്ടത്തിലുള്ള കുട്ടികള്‍ ബഹളംവച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തി. തുടര്‍ന്ന്, കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ക
Facebook Comments Box