Fri. May 3rd, 2024

ഇന്ത്യൻ നിരത്തുകളിലും ഇനി സ്കൈ ബസ് ഓടിത്തുടങ്ങും.

By admin Oct 23, 2023
Keralanewz.com

ന്യൂഡൽഹി:അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ അഞ്ച് നഗരങ്ങളിൽ സ്കൈ ബസ് ഓടിത്തുടങ്ങും. വാരണാസി, പൂനെ, ഹൈദരാബാദ്, ഗുരുഗ്രാം, ഗോവ എന്നിവിടങ്ങളില്‍ സ്‌കൈ ബസ് ഓടിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം.

ഈ വര്‍ഷം അവസാനത്തോടെ ഗോവയിലെ മഡ്ഗാവില്‍ ട്രയല്‍ റണ്‍ നടത്താനാകുമെന്ന് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മഡ്ഗാവില്‍ നേരത്തെ ട്രയല്‍ റൂട്ട് ഉണ്ടായിരുന്നു . എന്നാല്‍ 2016 ല്‍ ട്രാക്കുകളും പിയറുകളും നീക്കം ചെയ്തു. പദ്ധതി പിന്നീട് റെയില്‍വേ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു, ഇപ്പോള്‍ നിതിൻ ഗഡ്കരിയുടെ റോഡ് ഗതാഗത മന്ത്രാലയമാണ് ഇതിന് മേല്‍നോട്ടം വഹിക്കുക .

സ്കൈ ബസ് ട്രാക്കുകളുമായി ബന്ധിപ്പിച്ചിരിക്കുന്നവയാണ് . ഇതില്‍ മൂന്ന് ബോഗികള്‍ കൂട്ടിച്ചേര്‍ക്കാം. ബോഗിയുടെ മുകളില്‍ കൊളുത്തുകള്‍ ഉപയോഗിച്ച്‌ ട്രാക്കില്‍ പിടിച്ചിരിക്കുന്ന ചക്രങ്ങളുണ്ട്. . സ്കൈ ബസിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ഓടാനാകും. ഇതിന്റെ പരിപാലനച്ചെലവും

Facebook Comments Box

By admin

Related Post