Fri. May 3rd, 2024

മാത്യു കുഴല്‍‌നാടൻ തെറ്റിദ്ധാരണ പരത്തുകയാണെന്ന് കെ.എൻ ബാലഗോപാല്‍

Keralanewz.com

തിരുവനന്തപുരം: സിഎംആര്‍എല്‍ വിവാദത്തില്‍ മാത്യു കുഴല്‍നാടന്റെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍.

വീണ വിജയൻ നികുതി അടച്ചെന്ന സംഭവത്തില്‍ മാത്യു കുഴല്‍‌നാടൻ തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

വീണ വിജയൻ സി.എം.ആര്‍.എല്ലില്‍ നിന്ന് കൈപ്പറ്റിയ പണത്തിന് നികുതി അടച്ചോ എന്ന് ചോദിച്ച്‌ മാത്യു കുഴല്‍നാടൻ കത്ത് നല്‍കിയിരുന്നു. അതിന് കൃത്യമായ മറുപടി നല്‍കി. നികുതി അടക്കാത്ത ആളുകളുടെ വിവരങ്ങള്‍ പുറത്തു വിടാറില്ല.

എം.എല്‍.എ തെറ്റിദ്ധാരണ പരത്തുന്നത് ശരിയല്ല. മറുപടി കിട്ടിയിട്ടും തെറ്റിദ്ധാരണ പരത്തുകയാണ്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു വ്യക്തിപരമായി ആക്രമിക്കുകയാണെന്നും കെ.എൻ ബാലഗോപാല്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post