ഇന്ധനവില കുറയണമെങ്കില്‍ കേന്ദ്ര തീരുവകള്‍ ഒഴിവാക്കണമെന്ന് ധനമന്ത്രി
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില കുറയ്ക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്ന അധിക തീരുവകള്‍ ഒഴിവാക്കിയാല്‍ മാത്രമേ കഴിയുകയുള്ളൂ എന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.
സംസ്ഥാന വില്പനനികുതി നിയമം 1963 പ്രകാരമാണ് നിലവില്‍ പെട്രോളിനും ഡീസലിനും നികുതി ഇടാക്കുന്നതെന്നും, പെട്രോളും ഡീസലും ചരക്കു സേവന നികുതിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്ന വാദം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Facebook Comments Box