International NewsTravel

യാത്രാമദ്ധ്യേ വിമാനത്തിന്റെ എഞ്ചിനുകള്‍ ഓഫ് ചെയ്യാൻ ശ്രമിച്ചു; പൈലറ്റ് അറസ്റ്റില്‍, കൊലപാതക ശ്രമത്തിന് കേസെടുത്തു

Keralanewz.com

സാൻഫ്രാൻസിസ്‌കോ: വാഷിംഗ്ടണില്‍ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്കുള്ള യാത്രാമദ്ധ്യേ വിമാനത്തിന്റെ എഞ്ചിനുകള്‍ ഓഫ് ചെയ്യാൻ ശ്രമിച്ച ഓഫ് ഡ്യൂട്ടി പൈലറ്റ് അറസ്റ്റില്‍.
അലാസ്‌ക എയര്‍ലൈൻസിലെ പൈലറ്റിനെതിരെയാണ് കേസെടുത്തത്. ഞായറാഴ്ചയായിരുന്നു സംഭവം.

യാത്രക്കാരനെന്ന നിലയിലാണ് ഇയാള്‍ വിമാനത്തില്‍ കയറിയത്. ഓഫ് ഡ്യൂട്ടി പൈലറ്റുമാര്‍ക്ക് ക്യാപ്റ്റന്റെ സമ്മതത്തോടെ കോക്ക്പിറ്റില്‍ യാത്ര ചെയ്യാം. ഇതുപ്രകാരമാണ് കോക്പിറ്റില്‍ ഇരുന്നത്. എന്നാല്‍ പൈലറ്റ് ജോസഫ് ഡേവിഡ് എമേഴ്സനെനാല്‍പ്പത്തിയേഴുകാരനായ പ്രതി കീഴടക്കി, വിമാനം വഴിതിരിച്ചുവിടുകയായിരുന്നു ചെയ്തതെന്നാണ് എയര്‍ലൈൻ നല്‍കുന്ന വിശദീകരണം.

എഞ്ചിനുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്താൻ ശ്രമിച്ചെങ്കിലും എയര്‍ലൈൻസ് അധികൃതരുടെ സമയോചിതമായി ഇടപെട്ടു. വിമാനം സുരക്ഷിതമായി താഴെയിറക്കാൻ സാധിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 83 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

Facebook Comments Box