Fri. Apr 26th, 2024

ജോസഫ് ഗ്രൂപ്പിൽ ലയിക്കാനുള്ള ഫ്രാൻസിസ് ജോർജിന്റെ നീക്കം അനിശ്ചതത്തിൽ

By admin Mar 12, 2020
Keralanewz.com

ഫ്രാൻസിസ് ജോർജിനെ കൂടെ കൂട്ടുവാനുള്ള പി.ജെ. ജോസഫിന്റെ നീക്കത്തിന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കന്മാരുടെ പിന്തുണയുണ്ടെന്നു കരുതപ്പെട്ടിരുന്നു എന്നാൽ കാര്യങ്ങൾ ശുഭകരമല്ല എന്നാണ് കോൺഗ്രസ് ക്യാമ്പിൽ നിന്നും കിട്ടുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. കോൺഗ്രസിലെ യുവ നേതാക്കളായ വി.ടി. ബാലറാമിനെ പോലുള്ള നേതാക്കൾ ഫ്രാൻസിസ് ജോർജിന്റെ നിലപാടിലെ പൊള്ളത്തരം വരും ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കുമെന്നാണ് കരുതപ്പെടുന്നത്. യുവ നേതാക്കളെ തൽക്കാലത്തേക്ക് അഭിപ്രായ പ്രകടനം നടത്തുന്നതിൽ നിന്നും വിലക്കുന്നതിൽ കോൺഗ്രസ് വിജയിച്ചെങ്കിലും കഴിഞ്ഞ ദിവസം ഫ്രാൻസിസ് ജോർജ് നടത്തിയ വാർത്ത സമ്മേളനം കാര്യങ്ങൾ വഷളാക്കി എന്ന് തന്നെ പറയേണ്ടി വരും. എൽഡിഎഫിനെ തള്ളി പറയാതെ മൃദുവായി തഴുകി യൂഡിഎഫിൽ ചേക്കേറാനുള്ള അദ്ദേഹത്തിന്റെ പദ്ധതിയെ നഖശികാന്തം എതിർക്കണം എന്നാണ് യുവ നേതാക്കളുടെ കാഴ്ചപ്പാട്. യുവ നേതാക്കൾക്ക് മുവാറ്റുപുഴ സീറ്റിനായി പരിശ്രമിക്കുന്ന വാഴക്കൻറെ പിന്തുണയും പ്രതിഷേധിക്കാനുള്ള ഊർജ്ജം കുട്ടിയേക്കും. കോൺഗ്രസിന്റെ എതിർപ്പ് മറനീക്കി പുറത്തു വന്ന സാഹചര്യത്തിൽ ഫ്രാൻസിസ് ജോർജ് പി.ജെ. ജോസഫ് ലയനം അനിശ്ചിതത്തിലേക്കു നീങ്ങിയതായി പറയപ്പെടുന്നു. എന്നാൽ കോൺഗ്രസിനെ കൊണ്ട് ലയനത്തെ എതിർക്കുന്നത് മോൻസ് ജോസഫിന്റെ കുബുദ്ധിയാണെന്നാണ് ഫ്രാൻസിസ് വിഭാഗം നേതാക്കൾ പറയാതെ പറയുന്നത്.

https://www.youtube.com/watch?v=dAs0zs9cih4&feature=youtu.be&fbclid=IwAR1GaHQwfaT9CfUro-VZTGorRy7Vj_r0Aoe6tL0fDtZuh2BDiA467cpryuw

പ്രധാനമായി കോൺഗ്രസ് നേതാക്കൾ എതിർക്കുന്നത് എല്ലാ 5 വർഷവും മുന്നണി മാറി ഭാഗ്യനോക്ഷണം നടത്തുന്ന ഫ്രാൻസിസ് ജോർജിന്റെ അധികാര മോഹത്തെയാണ് പ്രത്യേകിച്ചു എൽഡിഎഫ് നെതിരെ ശക്തമായ രാഷ്ട്രീയ നിലപാടെടുക്കാതെയുള്ള ചുവടുമാറ്റം കോൺഗ്രസിനെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചിരിയ്ക്കുന്നത്. സംസഥാന തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ വീണ്ടും മുന്നണി മാറുന്ന ഫ്രാൻസിസ് ജോർജിനെ പോലുള്ളവരെ കൂടെ കുട്ടിയാൽ പൊതുജനങ്ങളുടെ അവമതിപ്പിനിടയാകുമെന്നും അവർ ചുണ്ടി കാണിക്കുന്നു. എൽഡിഎഫിൽ നിന്നിരുന്ന കാലത്തു കേരള കോൺഗ്രെസ്സുകളെ ഇല്ലാതാക്കാൻ കോൺഗ്രസ് എന്നും ശ്രെമിച്ചിരുന്നു എന്ന് പത്രസമ്മേളനം നടത്തിയ ഫ്രാൻസിസ് ജോർജിനെ ഒരു കാരണവശാലും യൂഡിഎഫിൽ അടുപ്പിക്കരുതെന്നാണ് കോൺഗ്രസിലെ യുവ നേതൃത്വത്തിന്റെ നിലപാട്. അതോടൊപ്പം ഫ്രാൻസിസ് ജോർജിന്റെ കടന്നു വരവോടെ ജോസ് കെ. മാണിയും പി.ജെ. ജോസഫ്ഉം തമ്മിലുള്ള ശീതയുദ്ധം മൂർച്ഛിക്കാനേ ഇടയാകുകയുള്ളു എന്ന വിലയിരുത്തലുകളും അവർ മുൻപോട്ടു വയ്ക്കുന്നു. താൻ നയ്യിക്കുന്ന പാർട്ടിയിലെ (ജനാധിപത്യ കേരള കോൺഗ്രസിലെ) മുതിർന്ന നേതാക്കളെ പോലും വിശ്വസത്തിലെടുക്കുന്നതിൽ പരാജയപ്പെട്ട ഫ്രാൻസിസ് ജോർജിന്റെ സാന്നിധ്യം ജോസഫിന് ശക്തി പകരുമെങ്കിലും അത് യൂഡിഎഫ് നു കാര്യമായ നേട്ടമൊന്നും ഉണ്ടാക്കുവാൻ പര്യപ്തമല്ല എന്നാണ് കോൺഗ്രസിന്റെ പൊതുവെ ഉള്ള വിലയിരുത്തൽ.

Facebook Comments Box

By admin

Related Post