National NewsPolitics

വീണ്ടും കന്നഡ പ്പോര്,അധികാരമുറപ്പിക്കാൻ സിദ്ധരാമയ്യ,അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായി തുടരും .

Keralanewz.com

ബംഗളൂരു: താൻ അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായി തുടരുമെന്ന് സിദ്ധരാമയ്യ വ്യാഴാഴ്ച ബംഗളൂരുവില്‍ പറഞ്ഞു. പാര്‍ട്ടിയില്‍ പരസ്യപ്രസ്താവനകള്‍ വിലക്കി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്തസമ്മേളനം നടത്തി മുന്നറിയിപ്പ് നല്‍കിയതിന് പിറകെയാണ് സിദ്ധരാമയ്യ ഇക്കാര്യം പറഞ്ഞത്.

സിദ്ധരാമയ്യ മുഖ്യമന്ത്രി പദത്തില്‍നിന്ന് മാറുകയും ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാവുകയും ചെയ്യുമെന്നതടക്കമുള്ള പ്രസ്താവനകള്‍ അടുത്തിടെ കോണ്‍ഗ്രസിലെ ചില എം.എല്‍.എമാരടക്കം നടത്തിയിരുന്നു.

Facebook Comments Box