Fri. May 10th, 2024

യാത്രക്കാർ ജാഗ്രത; ജൈവ സുരക്ഷാ നിയമം കടുപ്പിച്ച് ഓസ്ട്രേലിയ; യാത്രക്കാര്‍ ലഗേജില്‍ സസ്യ-മൃഗ ഉല്‍പ്പന്നങ്ങള്‍ കടത്തിയാല്‍ വിസ റദ്ദാക്കും

By admin Nov 3, 2023
Keralanewz.com

കാന്‍ബറ: ഓസ്ട്രേലിയയിലേക്കു വരുന്ന സന്ദര്‍ശകര്‍ ലഗേജില്‍ സസ്യ-മൃഗ ഉല്‍പ്പന്നങ്ങള്‍ ഒളിപ്പിച്ചു കൊണ്ടുവന്നാല്‍ വിസ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ഇമിഗ്രേഷന്‍ വകുപ്പ്.ഡിസംബറില്‍ ഭേദഗതി വരുത്തിയ ബയോസെക്യൂരിറ്റി (ജൈവസുരക്ഷ) ആക്റ്റ് പ്രകാരമാണ് യാത്രക്കാര്‍ക്കുള്ള നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. പുതിയ നിയമപ്രകാരം, സസ്യങ്ങളില്‍നിന്നും മൃഗങ്ങളില്‍നിന്നും നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ രാജ്യത്തേക്കു രഹസ്യമായി കൊണ്ടുവന്നാല്‍ വിസ റദ്ദാക്കുന്നതിനൊപ്പം പിഴ ഉള്‍പ്പെടെയുള്ള നിയമനടപടികളും നേരിടേണ്ടി വരും.വിനോദ സഞ്ചാരികള്‍, രാജ്യാന്തര വിദ്യാര്‍ത്ഥികള്‍, വര്‍ക്കിംഗ് ഹോളിഡേ മേക്കേഴ്സ്, താല്‍ക്കാലിക തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുള്ള എല്ലാ സന്ദര്‍ശകര്‍ക്കും നിയമം ബാധകമാണ്.

സന്ദര്‍ശകര്‍ ഓസ്‌ട്രേലിയ എന്ന മനോഹരമായ രാജ്യം ആസ്വദിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ അത് അങ്ങനെ തന്നെ നിലനിര്‍ത്താന്‍, ശക്തമായ ബയോസെക്യൂരിറ്റി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്’ കൃഷി മന്ത്രി മുറെ വാട്ടിനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ ഓസ്ട്രേലിയ റിപ്പോര്‍ട്ട് ചെയ്തു.‘വിദേശങ്ങളില്‍ നിന്നുള്ള ചില ഭക്ഷണങ്ങളും സസ്യ വസ്തുക്കളും മൃഗ ഉല്‍പ്പന്നങ്ങളും ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാന്‍ കഴിയില്ല, കാരണം അത് ഗുരുതരമായ കീടങ്ങളെയും രോഗാണുക്കളെയും വഹിക്കുന്നു, അത് നമ്മുടെ വിലയേറിയ ഭക്ഷ്യ വിതരണത്തെ നശിപ്പിക്കുകയും അതുല്യമായ പരിസ്ഥിതിയെ നശിപ്പിക്കുകയും ചെയ്യും.’‘സാധനങ്ങള്‍ ബോധപൂര്‍വം മറച്ചുവെച്ച് ഓസ്ട്രേലിയയിലേക്ക് വരുന്ന വിസ ഉടമകളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നില്ല. മൈഗ്രേഷന്‍ ചട്ടങ്ങളിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ ജൂണില്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ സന്ദര്‍ശനത്തിനിടെ ശേഖരിച്ച ചെടികള്‍ ഓസ്‌ട്രേലിയയിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ച യാത്രക്കാര്‍ക്ക് 5,500 ഡോളര്‍ പിഴ ചുമത്തിയതായി കൃഷി വകുപ്പ് അറിയിച്ചിരുന്നു.

Facebook Comments Box

By admin

Related Post