തമാശക്കാരായ പുരുഷന്മാരെ സ്‌ത്രീകള്‍ കൂടുതല്‍ ഇഷ്‌ടപ്പെടുന്നതിന് കാരണം അറിയാമോ?; ആണുങ്ങള്‍ തീര്‍ച്ചയായും ഇവ അറിഞ്ഞിരിക്കണം.
സൗഹൃദം നന്നായിരിക്കാൻ പൊതുവായി ഒരു മനുഷ്യൻ ചെയ്യേണ്ട കുറച്ച് കാര്യങ്ങളുണ്ട്. സൗഹൃദത്തില്‍ താല്‍പര്യമുണ്ടെന്ന് നിങ്ങളില്‍ നിന്ന് രണ്ടാമതൊരാള്‍ക്ക് തോന്നിക്കുകയാണ് ആദ്യം വേണ്ടത്.ലോകത്തില്‍ ഏറ്റവും മനോഹരമായ ഒന്നാണ് സൗഹൃദം
ജാതിമത ലിംഗ ഭേദമന്യേ സൗഹൃദം ഒരു സമൂഹജീവി എന്ന നിലയ്‌ക്ക് മനുഷ്യന് വളരെ ഗുണം ചെയ്യും. ഇതില്‍ പുരുഷന്മാര്‍ തമ്മിലുള്ളതും സ്‌ത്രീകള്‍ തമ്മിലുള്ളതും സ്ത്രീ-പുരുഷ സൗഹൃദവും തികച്ചും വ്യത്യസ്‌തമാണ്. ഓരോ സൗഹൃദവും ആഴത്തിലുള്ളതും അര്‍ത്ഥവത്തുമാകാൻ വ്യത്യസ്‌തമായ കാരണങ്ങളാണ് വേണ്ടത്. സുഹൃത്തിനോട് തുറന്ന ചിരിച്ചുകൊണ്ടുള്ള സമീപനം ആവശ്യമുണ്ട്.
നിങ്ങളുടെ ആശയങ്ങളെ അവരിലേക്ക് അടിച്ചേല്‍പ്പിക്കാതെ അവര്‍ക്ക് പറയാനുള്ള നല്ല കേള്‍വിക്കാരനാകുക എന്ന ഗുണം സൗഹൃദം തേടുന്നവര്‍ക്ക് കൂടിയേതീരു.നിങ്ങള്‍ക്ക് സൗഹൃദത്തില്‍ താല്‍പര്യമുണ്ടെന്ന് അവര്‍ക്ക് ബോദ്ധ്യമാകണം. അവര്‍ക്ക് ഇഷ്‌ടമുള്ള വിഷയം സംസാരിക്കുന്നതും ഉചിതമാണ്.
സ്‌ത്രീ പുരുഷ സൗഹൃദത്തില്‍ പ്രധാനമായും വേണ്ടത് സത്യസന്ധമായ ഇടപെടലാണ്. ഇരുവര്‍ക്കും പൊതുവില്‍ ബാധകമാകുന്ന ഏതെങ്കിലും കാര്യത്തെക്കുറിച്ച് സംസാരിച്ചാല്‍ അത് സ്ത്രീകള്‍ക്ക് താല്‍പര്യമുളവാക്കുന്നതാണ്. എന്നാല്‍ എടുത്തുചാടി ഇടപെട്ട് ഒരു പ്രതീതി സൃഷ്‌ടിക്കാൻ ശ്രമിച്ചാല്‍ അത് തികഞ്ഞ പരാജയമാകും.
സംസാരത്തില്‍ വ്യക്തവും ചുണയോടെയുമുള്ള ഇടപെടല്‍ ഏതൊരു സ്ത്രീയും വിലവയ്‌ക്കും. തന്റെ സൗഹൃദ്‌വലയത്തില്‍ അത്തരക്കാരെ അവര്‍ ഇഷ്ടപ്പെടും. തമാശകളും നുറുങ്ങുകളും പറയുന്ന പുരുഷന്മാരെയും സ്‌ത്രീകള്‍ക്ക് ഇഷ്‌ടമാണ്. ജീവിതസാഹചര്യങ്ങളിലെ പിരിമുറുക്കം ഇതിലൂടെ കുറക്കാൻ കഴിയും.നിങ്ങള്‍ തമാശ പറയും പോലെ അവരുടെ തമാശകള്‍ നിങ്ങള്‍ക്കും ഇഷ്‌ടമാകുമ്ബോള്‍ ബന്ധം ശക്തമാകും. സുഹൃത്തിനെ തനിക്ക് നല്‍കും പോലെ തുല്യവില നല്‍കുന്ന പുരുഷന്മാരും സ്ത്രീ സൗഹൃദത്തില്‍ വിജയിക്കും. അവരില്‍ നിന്നുണ്ടാകുന്ന മോശം അനുഭവത്തെ തുറന്നുപറയുന്നതും സൗഹൃദത്തിന് അത്യാവശ്യമാണ്. അവരുടെ നല്ല സമയത്തും മോശം സമയത്തും അവര്‍ക്കൊപ്പം ഉണ്ടാകുകയും വേണം.