മിസോറാമിലും ഛത്തീസ്ഘട്ടിലും ഇന്ന് വോട്ടെടുപ്പ്
മിസോറാമിലും ഛത്തീസ്ഘട്ടിലും ഇന്ന് വോട്ടെടുപ്പ്. വോട്ടെടുപ്പ് ദിനത്തില്‍ സുരക്ഷ ഉറപ്പാക്കാൻ മിസോറാമില്‍ മ്യാൻമര്‍,ബംഗ്ലാദേശ് രാജ്യാന്തര അതിര്‍ത്തി അടച്ചു.
മിസോറാമില്‍ 40 സീറ്റുകളിലേക്കാണ് തെരെഞ്ഞെടുപ്പ് നടക്കുക.ആദ്യഘട്ടത്തിലെ 20 നിയമസഭാ മണ്ഡലങ്ങളില്‍ 40,78, 681 വോട്ടര്‍മാര്‍ 223 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കും. പത്തിടത്ത് രാവിലെ ഏഴ് മുതല്‍ വൈകീട്ട് മൂന്ന് വരെയും പത്തിടങ്ങളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയുമാണ് വോട്ടെടുപ്പ് നടക്കുക.ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷത്തുള്ള ബിജെപിയും നേരിട്ട് ഏറ്റുമുട്ടുകയാണ് ഛത്തീസ്ഗഢില്‍.
ഛത്തീസ്ഗഢില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് 17ന് നടക്കും.
മിസോറാമില്‍ ആകെയുള്ള 1,276 പോളിംഗ് സ്റ്റേഷനുകളില്‍ 149 എണ്ണം അതിര്‍ത്തി മേഖലകളിലാണ്. 30 പോളിംഗ് സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ മുൻകരുതല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 8,57,000 വോട്ടര്‍മാര്‍ 174 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കും. ഭരണകക്ഷിയായ എം.എൻ.എഫ്,മുഖ്യ പ്രതിപക്ഷമായ ഇസഡ്.പി.എം,കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മില്‍ ആണ് ത്രികോണ മത്സരമാണ് നടക്കുക. മലനിരകളില്‍ താമസിക്കുന്ന 7,000-ത്തിലധികം ആളുകള്‍ വീട്ടിലിരുന്ന് വോട്ടു ചെയ്യും.ഇവര്‍ക്ക് ബാലറ്റ് പേപ്പറുകള്‍ തപാല്‍ വഴി അയച്ചു.