Kerala NewsPolitics

‘പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച്‌ മര്‍ദ്ദിക്കുകയായിരുന്നു’; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കെ എസ് യു പ്രവര്‍ത്തക നെസിയ

Keralanewz.com

തിരുവനന്തപുരം : കഴിഞ്ഞ ദിവസം തലസ്ഥാനത്ത് കെ എസ് യു പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രവര്‍ത്തകരെ പൊലീസ് തിരഞ്ഞ് പിടിച്ച്‌ മര്‍ദ്ദിക്കുകയായിരുന്നുവെന്ന ആരോപണവുമായി സംഘര്‍ഷത്തില്‍ പരിക്കേറ്റ കെ എസ് യു പ്രവര്‍ത്തക നെസിയ രംഗത്ത്.

വനിതാ പ്രവര്‍ത്തകരെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് തന്നെയും മര്‍ദ്ദിച്ചതെന്നാണ് നെസിയ ആരോപിക്കുന്നത്.

അതേസമയം മുഖത്തും, മൂക്കിനും പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ചിട്ടും മണിക്കൂറുകള്‍ കഴിഞ്ഞാണ് ചികിത്സ കിട്ടിയതെന്നും വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനെ അടക്കം സമീപിക്കുമെന്നും പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസുകാര്‍ക്ക് എതിരെ നടപടി വേണമെന്നും നെസിയ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിന്റെ രാജിയാവശ്യപ്പെട്ട് കെ എസ് യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് കെ എസ് യു പ്രവര്‍ത്തകരും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചത്. ബാരിക്കേട് മറിച്ചിടാൻ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ, പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിക്കുകയായിരുന്നു.

Facebook Comments Box