National NewsPolitics

‘കോണ്‍ഗ്രസ് സര്‍ക്കാറിനെ വീണ്ടും തെരഞ്ഞെടുക്കൂ’; ഛത്തീസ്ഗഢിലെ ജനങ്ങളോട് രാഹുല്‍ ഗാന്ധി

Keralanewz.com

ന്യുഡല്‍ഹി: ചത്തീസ്ഗഢില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ വീണ്ടും തെരഞ്ഞെടുക്കാൻ ഛത്തീസ്ഗഢിലെ ജനങ്ങളെ ഓര്‍മിപ്പിച്ച്‌ രാഹുല്‍ ഗാന്ധി.

വോട്ടവകാശം വിനിയോഗിക്കുന്നതിന് മുമ്ബ് കോണ്‍ഗ്രസിന്‍റെ വിശ്വാസമുള്ള സര്‍ക്കാറിനെ വീണ്ടും തെരഞ്ഞെടുക്കാൻ ഓര്‍ക്കുക എന്ന് പറഞ്ഞ് കൊണ്ട് കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.

കര്‍ഷകരുടെ കടം എഴുതിത്തള്ളല്‍, 20 ക്വിന്റല്‍/ഏക്കര്‍ നെല്ല് വാങ്ങല്‍, ഭൂരഹിതര്‍ക്ക് പ്രതിവര്‍ഷം 10,000 രൂപ, നെല്ലിന് 3,200 രൂപ എം.എസ്.പി, 200 യൂണിറ്റ് വൈദ്യുതി സൗജന്യം, ഗ്യാസ് സിലിണ്ടറിന് 500 രൂപ സബ്‌സിഡി, കെ.ജി മുതല്‍ പി.ജി വരെ സൗജന്യ വിദ്യാഭ്യാസം, 10 ലക്ഷം വരെ സൗജന്യ ചികിത്സ, 17.5 ലക്ഷം കുടുംബങ്ങള്‍ക്ക് വീട്, ജാതി സെൻസസ് അങ്ങനെ വാഗ്ദാനം ചെയ്യുന്നതെന്തും നിറവേറ്റുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Facebook Comments Box