Kerala NewsPolitics

സിപിഎം കാലുമാറ്റത്തേയും കൂറുമാറ്റത്തെയും പ്രോത്സാഹിപ്പിക്കുന്ന അവസരവാദ പാര്‍ട്ടിയായി മാറി- രമേശ് ചെന്നിത്തല

Keralanewz.com

തിരുവനന്തപുരം: സിപിഎം കാലുമാറ്റത്തേയും കൂറുമാറ്റത്തെയും പ്രോത്സാഹിപ്പിക്കുന്ന അവസരവാദ പാര്‍ട്ടിയായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

സിപിഎം യുഡിഎഫിലെ കക്ഷികളുടെ പിന്നാലെ നടക്കുകയാണ്. മുങ്ങുന്ന വഞ്ചിയില്‍ ആര് കയറാനാണെന്നും ചെന്നിത്തല പരിഹസിച്ചു.

മുസ്‌ലീം ലീഗിനെ ചാക്കിട്ടുപിടിക്കുകയാണ് സിപിഎമ്മിന്‍റെ ലക്ഷ്യം. അതിനുള്ള വെള്ളം എ.കെ.ബാലനും കൂട്ടരും വാങ്ങി വച്ചേക്കാനും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസില്‍നിന്ന് സിപിഎമ്മിന് ആരെയും കിട്ടാന്‍ പോകുന്നില്ല. പോയവരുടെയൊക്കെ സ്ഥിതി എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസും ലീഗും തമ്മിലുള്ളത് ഹൃദയബന്ധമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Facebook Comments Box