‘ബാർകോഴ’ കോൺഗ്രസിന്റെ സൃഷ്ടി; ബാർ കോഴക്കേസിൽ കോൺഗ്രസിന് നേരെ വിരൽ ചൂണ്ടി കെ എം മാണിയുടെ ആത്മകഥ .
തിരുവനന്തപുരം ബാർകോഴ വിവാദത്തിൽ യു.ഡി.എഫ്. പി ന്തുണച്ചില്ലെന്നും ഗൂഢാലോ ചനയുണ്ടായെന്നും കെ.എം. മാണിയുടെ ആത്മകഥ’. ചില കോൺഗ്രസ് നേതാക്കളുടെ പിൻബലമുള്ള തലസ്ഥാനത്തെ ബാറുടമയാണ് താൻ ഒരു കോടി രൂപ വാങ്ങിയെന്ന് ആരോപണം ഉന്നയിച്ചത്. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന ഒരു കോൺഗ്രസ് നേതാവിന്റെ ആവശ്യത്തോട് മുഖംതിരിച്ചപ്പോൾ “ഇത്തിരി വെള്ളം കുടിക്കട്ടെ, ഒരു പാഠം പഠിക്കട്ടെ’യെന്ന് ചെന്നിത്തല മനസ്സിൽ കരുതിയിരിക്കാമെന്ന് “മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ആത്മകഥയിൽ കെ.എം. മാണി
പറയുന്നു. വിദേശത്തായിരുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരിച്ചെത്തിയ ഉടൻ അടിയന്തരകാര്യംപോലെ കോഴ ആരോപണത്തെപ്പറ്റി വിജിലൻസിന്റെ ത്വരിതാന്വേഷണം പ്രഖ്യാപിച്ചു. ധനമന്ത്രിയായ തന്നെ വട്ടമിട്ടാക്രമിച്ച ബാറുടമയുടെ മകളുടെ കല്യാണത്തിനു പോയ ഉമ്മൻചാണ്ടിയും രമേശ് ചെന്നി ത്തലയും വിവാഹം നടത്തിപ്പു കാരായിമാറിയെന്നും ആത്മകഥയിൽ കുറ്റപ്പെടുത്തുന്നു.
ബാറുകളെ സംബന്ധിച്ച ഫയൽ നിയമമന്ത്രികൂടിയായ തന്നെ കാണിക്കാതെ മന്ത്രിസഭായോഗത്തിൽ കൊണ്ടുവന്നതിനെപ്പറ്റി ചോദിച്ചപ്പോൾ എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബുവിന് ഇഷ്ടപ്പെട്ടില്ല. ലൈസൻസ് വിവരം തിരക്കിയ ബാറുടമകളോട് “നിങ്ങൾ ആ ജുബ്ബാച്ചേട്ടനോട് പോയി ചോദിക്കെന്നായിരുന്നു ബാബുവിന്റെ മറുപടി.
മുറിവേറ്റ കടുവയുടെ മുര ഉലായിരുന്നു അദ്ദേഹത്തിന്. ബാറുകൾ പൂട്ടിയതിനെച്ചൊ ല്ലി കോൺഗ്രസിലുണ്ടായ തർക്കം അവരുടെ ഈഗോ പ്രശ്നം മാത്രമായിരുന്നു.
മൂന്നാറിൽ വി.എസ് കാണിച്ചു കൂട്ടിയതെല്ലാം മണ്ടത്തരങ്ങളായിരുന്നു.
ബാർകോഴയാരോപണം അന്വേഷിക്കണമെന്ന് സി.പി.എമ്മിൽനിന്ന് ആദ്യം ആവശ്യപ്പെട്ട വി.എസ്. അച്യുതാനന്ദന്, താനൊഴികെ മറ്റെല്ലാവരും അഴിമതിക്കാരാണെന്ന ധാരണയായിരുന്നു. മൂന്നാർ കൈയേറ്റത്തിന്റെ പേരിൽ വി.എസ്. കാട്ടിക്കൂട്ടിയതെല്ലാം മണ്ടത്ത രങ്ങളായിരുന്നെന്നും മാണി തുറന്നടിക്കുന്നു.
ചന്ദ്രശേഖർ പ്രധാനമന്ത്രി യായപ്പോൾ കേരള കോൺഗ്രസിന് കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും അത് ഇല്ലാതാക്കിയത് കെ. കരു ണാകരനായിരുന്നെന്നും കെ എം മാണി തന്റെ ആത്മകഥയിൽ തുറന്നടിക്കുന്നു.
മാതൃഭൂമി ബുക്സ് പുറത്തിറക്കിയിരിക്കുന്ന ആത്മകഥ ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്. 690 രൂപ വിലയുള്ള ബുക്ക് പ്രീ ബുക്കിംഗ് ഓഫറിൽ 549 രൂപക്ക് ലഭ്യമാണ്.