Kerala NewsLocal News

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌: പി.എസ്‌.പ്രശാന്ത്‌ ചുമതലയേറ്റു

Keralanewz.com

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റായി പി.എസ്‌.പ്രശാന്തും അംഗമായി എ.അജികുമാറും ചുമതലയേറ്റു.

തിരുവനന്തപുരം നന്തന്‍കോട്‌ ദേവസ്വം ബോര്‍ഡ്‌ ആസ്‌ഥാനത്ത്‌ കോണ്‍ഫെറന്‍സ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ്‌ സെക്രട്ടറി ജി. ബൈജു ഇരുവര്‍ക്കും സത്യവാചകം ചൊല്ലികൊടുത്തു. ദേവസ്വം ബോര്‍ഡ്‌ അംഗം ജി.സുന്ദരേശന്‍ അധ്യക്ഷത വഹിച്ചു. സ്‌ഥാനമൊഴിയുന്ന പ്രസിഡന്റ്‌ കെ.അനന്തഗോപന്‍ ഇരുവരും പൊന്നാട അണിയിച്ച്‌ അനുമോദിച്ചു. ദേവസ്വം കമ്മിഷണര്‍ ബി.എസ്‌. പ്രകാശ്‌, ബോര്‍ഡ്‌ ചീഫ്‌ എന്‍ജീനിയര്‍ ആര്‍.അജിത്ത്‌കുമാര്‍, സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗം ആനാവൂര്‍ നാഗപ്പന്‍, സി.ഐ.ടി.യു സംസ്‌ഥാന സെക്രട്ടറി കെ.എസ്‌.സുനില്‍കുമാര്‍, മാങ്കോട്‌ രാധാകൃഷ്‌ണന്‍, എസ്‌.എസ്‌.ജീവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Facebook Comments Box