Sun. May 19th, 2024

എട്ട്‌ ട്രെയിനുകള്‍ റദ്ദാക്കി

By admin Nov 15, 2023
Keralanewz.com

തിരുവനന്തപുരം: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 18 നും 19നും കേരളത്തില്‍ എട്ടു ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.

ഇരിങ്ങാലക്കുടപുതുക്കാട്‌ സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ്‌ ട്രെയിനുകള്‍ റദ്ദാക്കിയത്‌. 18 നു മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസ്‌ (16603), എറണാകുളം-ഷൊര്‍ണൂര്‍ മെമു (06018), എറണാകുളം-ഗുരുവായൂര്‍ എക്‌സ്‌പ്രസ്‌ (06448) എന്നിവയും 19 നു തിരുവനന്തപുരം-മംഗലാപുരം മാവേലി എക്‌സ്‌പ്രസ്‌ (16604), ഷൊര്‍ണൂര്‍-എറണാകുളം മെമു (06017), ഗുരുവായൂര്‍-എറണാകുളം എക്‌സ്‌പ്രസ്‌ (06449), എറണാകുളം-കോട്ടയം (06453), കോട്ടയം-എറണാകുളം (06434) എന്നിവയുമാണ്‌ പൂര്‍ണമായി റദ്ദാക്കിയത്‌.
17ലെ നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (22656) ഷൊര്‍ണൂര്‍ വരെ, ചെന്നൈ എഗ്‌മോര്‍-ഗുരുവായൂര്‍ എക്‌സ്‌പ്രസ്‌ (16127) എറണാകുളം വരെ, അജ്‌മിര്‍ ജങ്‌ഷന്‍-എറണാകുളം മരുസാഗര്‍ (12978) തൃശൂര്‍ വരെ.
18 ലെ ഗുരുവായൂര്‍-ചെന്നൈ എഗ്‌മോര്‍ (16128) എറണാകുളത്തുനിന്നു പുറപ്പെടും. 18 ലെ മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്‌പ്രസ്‌ (16630) ഷൊര്‍ണൂര്‍ വരെ, തിരുവനന്തപുരം സെന്‍ട്രല്‍-ഗുരുവായൂര്‍ ഇന്റര്‍സിറ്റി (16342) എറണാകുളം വരെ, കാരക്കല്‍-എറണാകുളം എക്‌സ്‌പ്രസ്‌ (16187) പാലക്കാട്‌ വരെ. മധുര ജങ്‌ഷന്‍-ഗുരുവായൂര്‍ എക്‌സ്‌പ്രസ്‌ (16327) ആലുവയില്‍ യാത്ര നിര്‍ത്തും.
19 ലെ ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്‌സ്ര്‌പസ്‌ (16341) എറണാകുളത്ത്‌ നിന്നു സര്‍വീസ്‌ തുടങ്ങും. ഗുരുവായൂര്‍-മധുര എക്‌സ്‌പ്രസ്‌ (16328) ആലുവയില്‍ യാത്ര അവസാനിപ്പിക്കും. എറണാകുളം-കാരക്കല്‍ എക്‌സ്‌പ്രസ്‌ (16188) 20 നു പാലക്കാട്ടുനിന്നു സര്‍വീസ്‌ ആരംഭിക്കും. തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്‌സ്‌പ്രസ്‌ (16629) 20 നു ഷൊര്‍ണൂരില്‍നിന്നു പുറപ്പെടും.

സമയം മാറ്റിയത്‌

18ലെ മംഗളുരു-തിരുവനന്തപുരം എക്‌സ്‌പ്രസ്‌ (16348) രാത്രി 9.25നു മംഗളുരുവില്‍നിന്നു പുറപ്പെടും.

Facebook Comments Box

By admin

Related Post