Sun. May 19th, 2024

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന അധ്യക്ഷന്‍

By admin Nov 15, 2023
Keralanewz.com

തിരുവനന്തപുരം: യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന അധ്യക്ഷനായി എ ഗ്രൂപ്പിലെ രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുപ്പെട്ടു.

അഭിമുഖം കൂടി കഴിഞ്ഞശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. രാഹുല്‍ 2,21,986 വോട്ട്‌ നേടി. ഐ ഗ്രൂപ്പിലെ അബിന്‍ വര്‍ക്കിയായിരുന്നു എതിരാളി. 1,68,588 വോട്ട്‌ അബിനു ലഭിച്ചു. തെരഞ്ഞെടുപ്പു നടന്നു രണ്ടു മാസത്തിനുശേഷമാണ്‌ ഫലം വരുന്നത്‌. സംഘടനയെ കൂടുതല്‍ മികവോടെ ഒറ്റക്കെട്ടായി നയിക്കുമെന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

Facebook Comments Box

By admin

Related Post