CRIMEKerala NewsTechnology

സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് നീക്കണം; ഹൈക്കോടതി.

Keralanewz.com

കൊച്ചി :ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്യാൻ പൊലീസിന് നിര്‍ദേശം

ഉടന്‍ തന്നെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. മുൻ മജിസ്ട്രേറ്റ് എസ്. സുദീപിൻ്റെ പോസ്റ്റുകള്‍ നീക്കം ചെയ്യുകയും ഈ പോസ്റ്റ് ഷെയര്‍ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണമെന്നും കോടതി.

സിന്ധു സൂര്യകുമാറിൻ്റെ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യാൻ ഫേസ്ബുക്ക് തയാറായിരുന്നില്ല. കേസില്‍ ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഫേസ്ബുക്കിനും കോടതി നോട്ടീസയച്ചു. പോസ്റ്റ് നീക്കം ചെയ്തതിനുശേഷം തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശമുണ്ട്.
ഹർജി നവംബര്‍ 24ന് ജസ്റ്റിസ് മുഹമ്മദ് നിയാസ് വീണ്ടും പരിഗണനക്കെടുക്കും.

Facebook Comments Box