Wed. May 15th, 2024

നവകേരള സദസ്; ആഢംബര ബസിന്റെ നിര്‍മാണം പൂര്‍ത്തിയായി; കേരളത്തിലേക്ക് പുറപ്പെട്ടു

By admin Nov 18, 2023
Keralanewz.com

ബെംഗളൂരുവില്‍ നവകേരള സദസിനുള്ള ആഢംബര ബസിന്റെ നിര്‍മാണം പൂര്‍ത്തിയായി. ബസ് നിര്‍മ്മിച്ചിരിക്കുന്നത് മണ്ഡ്യയിലെ ഫാക്ടറിലാണ്.

ബസ് ലാല്‍ബാഗിലെ എസ്‌എം കണ്ണപ്പ ഓട്ടോമൊബൈല്‍സില്‍ എത്തിച്ചു. ബ്‌സ ഉടന്‍ തന്നെ കേരളത്തിലേക്ക് പുറപ്പെടും.

ഒരു കോടി രൂപ നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ബസ് നിര്‍മ്മിക്കാനായി അനുവദിച്ചിരുന്നു. നവകേരള സദസ്സ് ഈ മാസം 18 മുതല്‍ 24 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. നാളെ നവകേരള സദസ്സിന് കാസര്‍ഗോഡ് തുടക്കമാകും. തലസ്ഥാനത്തെ പരിപാടികള്‍ ഇന്നത്തോടെ പൂര്‍ത്തിയാകും.സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകുന്നേരം 3.30 നാണ് നടക്കുക. നവകേരളാ സദസ്സ് 140 നിയോജകമണ്ഡലങ്ങളിലും സംഘടിപ്പിക്കും.നവകേരളസദസിനോട് അനുബന്ധിച്ച്‌ മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനം മുഴുവന്‍ സഞ്ചരിക്കും.

Facebook Comments Box

By admin

Related Post