ഉദയനിധി സ്റ്റാലിന്‍ കണ്ണൂരിലേക്ക്; SFI യുടെ യൂണിവേഴ്‌സിറ്റി യൂണിയന്‍ പരിപാടിയില്‍ പങ്കെടുക്കും
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യാൻ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ കേരളത്തിലേക്ക്.
എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നവംബര്‍ 27, 28, 29 തീയതികളില്‍ നടക്കുന്ന സാഹിത്യോത്സവവത്തില്‍ 29നാകും ഉദയനിധി സ്റ്റാലിൻ പങ്കെടുക്കുമെന്ന് ഫേസ്ബുക്കിലൂടെയും സ്ഥിരീകരിച്ചു. താവക്കര ക്യാമ്ബസില്‍ വെച്ച് 2023 നവംബര്‍ 27, 28, 29 തീയതികളില്‍ ആണ് സാഹിത്യോത്സവം സംഘടിപ്പിക്കുക. കേരളത്തിലും പുറത്തുമുള്ള വിഖ്യാതരായ എഴുത്തുകാരും ചിന്തകരും ഗവേഷകരുമായ നൂറോളം പേര്‍ പരിപാടിയുടെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
Facebook Comments Box