Sat. May 18th, 2024

തിരുവനന്തപുരത്തു നിന്ന് കൂടുതല്‍ ആഭ്യന്തര സര്‍വിസുകളുമായി എയര്‍ ഇന്ത്യ

By admin Nov 23, 2023
Keralanewz.com

വലിയതുറ : തലസ്ഥാന വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ ആഭ്യന്തര സര്‍വിസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ബംഗളൂരു, കണ്ണൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക് നേരിട്ടും മംഗളൂരുവില്‍നിന്ന് ബംഗളൂരു വഴിയുമാണ് പുതിയ സര്‍വിസുകള്‍.

ബംഗളൂരുവിലേക്കു ദിവസേന രണ്ട് സര്‍വിസുകളാണ് നടത്തുക. രാവിലെ 07.20ന് എത്തി 7.50നും രാത്രി 11.25ന് എത്തി 11.55നും തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. കണ്ണൂരിലേക്ക് ബുധൻ, ശനി ദിവസങ്ങളിലാണ് സര്‍വിസ്. രാവിലെ ഏഴിന് എത്തി 7.20ന് പുറപ്പെടും.

ചെന്നൈയിലേക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് സര്‍വിസ്. പുലര്‍ച്ച 01.55ന് എത്തി രാത്രി 11.55ന് പുറപ്പെടും. മംഗളൂരുവില്‍നിന്ന് സര്‍വിസ് രാത്രി 8.15ന് പുറപ്പെട്ടു ബംഗളൂരു വഴി 11.25ന് തിരുവനന്തപുരത്ത് എത്തും. എല്ലാ സര്‍വിസുകളും ചാക്കയിലെ രാജ്യാന്തര ടെര്‍മിനലില്‍നിന്നായിരിക്കും നടത്തുക.

Facebook Comments Box

By admin

Related Post