AccidentKerala NewsLocal News

താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു; 8 പേര്‍ക്ക് പരിക്ക്

Keralanewz.com

താമരശ്ശേരി/വൈത്തിരി: താമരശ്ശേരി ചുരത്തിലെരണ്ടാംവളവിനുതാഴെ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു.

എട്ടുപേര്‍ക്ക് പരിക്കേറ്റു. വയനാട് സ്വദേശി കെ.പി. റഷീദ (35) ആണ് മരിച്ചത്. ഇവരുടെ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 9.45-ഓടെയാണ് അപകടം.

എതിരേനിന്നുവന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് വെട്ടിച്ചപ്പോള്‍ സംരക്ഷണഭിത്തി തകര്‍ന്നുകിടന്ന സ്ഥലത്തുകൂടി കാര്‍ വലിയ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റഷീദ, റിയ, ഷൈജല്‍ എന്നിവരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.

Facebook Comments Box