Kerala NewsCRIMEDrugs

ലഹരി മരുന്നുമായി യുവാവും യുവതിയും കോട്ടയത്ത് പിടിയില്‍

Keralanewz.com

ഏറ്റുമാനൂര്‍: മാരക മയക്കുമരുന്നിനത്തില്‍പ്പെട്ട എംഡിഎംഎയും കഞ്ചാവുമായി തെള്ളകം കാരിത്താസ് ജംഗ്ഷനില്‍ എത്തിയ രണ്ടുപേർ പോലീസ് പിടിയിലായി.

പുതുപ്പള്ളി തലപ്പാടി സ്വദേശി പുലിത്തറ കുന്നില്‍ ജെബി ജേക്കബ് ജോണ്‍ (29), തൃക്കൊടിത്താനം കോട്ടമുറി കൊളത്തുപ്പടി സ്വദേശി മൂക്കാട്ടുപറമ്പില്‍ വീട്ടില്‍ എം.ഒ. അശ്വതി (28) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡിന്റെ പിടി യിലായത്.

ഇവര്‍ കാരിത്താസ് ഭാഗത്ത് മയക്കുമരുന്ന് വില്‍പ്പനയ്ക്ക് എത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഏറ്റുമാനൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവുമായി ഇരുവരും പിടിയിലാവുന്നത്.

ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സി. ജോണ്‍, ഏറ്റുമാനൂര്‍ സ്റ്റേഷൻ ഹൗസ് ഓഫീസര്‍ പ്രസാദ് ഏബ്രഹാം വര്‍ഗീസ്, എസ്‌ഐ എ.ടി. ഷാജിമോൻ എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

പ്രതികള്‍ക്ക് എംഡിഎംഎ എത്തിച്ചുകൊടുക്കുന്നവരെപ്പറ്റി അന്വേഷിച്ചു വരികയാണെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.

Facebook Comments Box