National NewsTravel

കനത്ത മഴ ; ഡല്‍ഹിയിലേക്കുള്ള 16 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

Keralanewz.com

കനത്ത മഴയേയും മിന്നലിനേയും തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള 16 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ജയ്പൂര്‍, ലക്‌നൗ, അമൃത്സര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്.

കനത്ത മഴയും ഇടിമിന്നലും കാരണമാണ് വിമാനങ്ങള്‍ വഴിതിരിച്ചതെന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 16 ല്‍ പത്തും ജയ്പൂരിലേക്കാണ് വഴിതിരിച്ചുവിട്ടത്. ലക്‌നൗവിലേക്ക് മൂന്ന്, അമൃത്സറിലെക്ക് രണ്ട്, അഹമ്മദാബാദിലേക്ക് ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍.

Facebook Comments Box