നിര്‍ത്തിയിട്ടിരുന്ന ലോറിയ്‌ക്ക് പിന്നില്‍ ഓട്ടോ ഇടിച്ചു; ഇതിന് പിന്നാലെ മറ്റൊരു ഓട്ടോയും ഇടിച്ച് മറിഞ്ഞു; പത്ത് പേര്‍ക്ക് പരിക്ക്
മലപ്പുറം: ചങ്ങരംകുളത്ത് വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക്. നിര്‍ത്തിയിട്ടിരുന്ന ലോറിയ്‌ക്ക് പിന്നില്‍ ഓട്ടോറിക്ഷകള്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
കോലിക്കര സ്വദേശികളായ അഷ്റഫ്, അബ്ദുള്‍ റഹ്‌മാൻ, ഹന്ന ഫാത്തിമ, റഹീന, തിത്തീഹ, ആസാം സ്വദേശികളായ സാജിദ് അഹമ്മദ്, ഫുല്‍ബാനു, ഹസീന ബീഗം, ഹൈറുള്‍ ഇസ്ലാം , സാബികുല്‍ നെഹം, അനീസ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
ചങ്ങരകുളം മാര്‍സ് തീയേറ്ററിന് മുൻവശത്തായി നിര്‍ത്തിയിട്ടിരുന്ന ലോറിയ്‌ക്ക് പിറകില്‍ ഓട്ടോ ഇടിച്ചു. പിന്നാലെ ഇതിന് പിന്നില്‍ മറ്റൊരു ഓട്ടോ കൂടി ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല.
Facebook Comments Box