Kerala NewsLocal NewsTravel

സ്കൂള്‍ സമയത്ത് ചീറിപ്പാഞ്ഞ് ടിപ്പറുകള്‍

Keralanewz.com

പന്തളം: സ്കൂള്‍ സമയത്ത് ചീറിപ്പാഞ്ഞ് ടിപ്പര്‍ ലോറികള്‍. ഇടറോഡുകളിലും പ്രധാന പാതകളിലും നിര്‍ബാധം തലങ്ങും വിലങ്ങും ഓടുന്നവയെ പൊലീസ് കണ്ടില്ലെന്നു നടിക്കുകയാണ്.

പന്തളം സ്റ്റേഷൻ പരിധിയില്‍ ഒട്ടേറെ ടിപ്പറുകളാണ് നിര്‍മാണ സാമഗ്രികളുമായി പോകുന്നത്. ഇതോടൊപ്പം ഹൈവേ നിര്‍മാണത്തിനായി മണ്ണ് കയറ്റിപ്പോകുന്ന ലോറികളുമുണ്ട്. തിരക്കേറിയ എം.സി റോഡിലും പന്തളം-മാവേലിക്കര റോഡിലുമാണ് ഇടവേളകള്‍ ഇല്ലാതെ ഇവയുടെ പാച്ചില്‍. രാവിലെ 8.30 മുതല്‍ 10വരെയും വൈകീട്ട് 3.30 മുതല്‍ 4.30 വരെയുമാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. തുമ്ബമണ്‍ മുതല്‍ ഐരാണികുഴി പാലംവരെ നാലോളം എല്‍.പി സ്കൂളുകളുണ്ട്. സ്കൂളിനു മുന്നിലൂടെ തിരക്കേറിയ സമയത്ത് ടിപ്പറുകള്‍ പായുകയാണ്.

സ്കൂള്‍ ബസുകള്‍ക്കും ഭീഷണിയായി ഇടറോഡുകളിലൂടെയും ടിപ്പറുകള്‍ പായുന്നു. പരിശോധന ഇല്ലാത്തത് ഈ സമയങ്ങളില്‍ മണ്ണു കടത്തുന്നതിനും ഇവര്‍ക്ക് സഹായകമാകുന്നു.

Facebook Comments Box