AccidentNational News

സിൽക്കാരയിലെ തുരങ്കം തുരക്കല്‍ പൂര്‍ത്തിയായി; 17ാം ദിനം തൊഴിലാളികള്‍ പുറത്തേക്ക്

Keralanewz.com

ഉത്തരകാശി: നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്നുവീണ സില്‍ക്യാര-ബാര്‍കോട്ട് തുരങ്കത്തില്‍ കുടുങ്ങിയ 41 നിര്‍മ്മാണ തൊഴിലാളികളെ ഇന്ന് പുറത്തെത്തിച്ച്‌ തുടങ്ങി.

നാല് പേരെയാണ് ആദ്യം പുറത്തെത്തിച്ചത്. ആംബുലൻസ് ടണലിനുള്ളിലേക്ക് കയറ്റിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഡല്‍ഹിയില്‍ നിന്നെത്തിയ 6 വിദഗ്ധരായ തൊഴിലാളികളെ ഡ്രില്ലിങ്ങിന് നിയോഗിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് പൈപ്പിനുള്ളിലൂടെ നുഴഞ്ഞുകയറി തുരക്കല്‍ പൂര്‍ത്തിയായത്.
ഡ്രില്ലിംഗ് വഴി ദൗത്യസംഘം തൊഴിലാളികള്‍ക്ക് തൊട്ടരികിലെത്തി. നാല് തൊഴിലാളികളെ പുറത്തെത്തിച്ചു.

എസ് ഡി ആര്‍ എഫ് സംഘം ആംബുലന്‍സുമായി അകത്തേക്ക് പോയി കുടുങ്ങിക്കിടന്ന തൊഴിലാളികളുമായി പുറത്തേക്ക് വന്നു. 41 പേരാണ് ടണലില്‍ കുടുങ്ങിയത്. ഇവരെ പുറത്തെത്തിക്കാന്‍ 49 ആംബുലന്‍സുകള്‍ പുറത്ത് കാത്ത് നിന്നിരുന്നു. ഇന്നലെ യന്ത്രങ്ങളുടെ സഹായമില്ലാതെ നേരിട്ടുള്ള ഡ്രില്ലിംഗ് തുടങ്ങുകയും ദൗത്യം വിജയത്തിലെത്തുകയുമായിരുന്നു

Facebook Comments Box