Kerala NewsLocal News

പ്രതീക്ഷിക്കുന്നതുപോലെ നടന്നാല്‍ വിദേശീയരും അന്യസംസ്ഥാനക്കാരും കൊല്ലത്തേക്ക് ഒഴുകും; വരുമാനവും ഇരട്ടിക്കും

Keralanewz.com

കൊല്ലം: കൂടുതല്‍ സൗകര്യങ്ങളൊരുക്കി നഗരത്തെ ടൂറിസം സ്പോട്ടാക്കി മാറ്റാൻ കോര്‍പ്പറേഷൻ.

ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധയില്‍ ഉള്‍പ്പെടുത്തി അഞ്ച് കേന്ദ്രങ്ങളില്‍ വിനോദ ക്രമീകരണങ്ങള്‍ ഒരുക്കാനുള്ള വിശദ രൂപരേഖ തയ്യാറാക്കാനുള്ള നടപടി ആരംഭിച്ചു.

ജില്ലയിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തുന്നുണ്ടെങ്കിലും അവരെ ആകര്‍ഷിക്കുന്ന ടൂറിസം കേന്ദ്രങ്ങള്‍ നഗരത്തിലില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുകയാണ് കോര്‍പ്പറേഷന്റെ ലക്ഷ്യം.

വരുമാനവും കൂടി ലഭിക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലായിരിക്കും നിര്‍മ്മാണ പ്രവര്‍ത്തനം. പൂര്‍ത്തിയാകുമ്ബോള്‍ സ്ഥലം തദ്ദേശ സ്ഥാപനത്തിന് കൈമാറും. പിന്നീട് ഈ വിനോദ കേന്ദ്രത്തില്‍ നിന്നുള്ള വരുമാനം കേന്ദ്രത്തിന്റെ പരിപാലനത്തിനായി തദ്ദേശ സ്ഥാപനത്തിന് പ്രയോജനപ്പെടുത്താം. മൂന്ന് വര്‍ഷം മുൻപേ ടൂറിസം വകുപ്പ് പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കോര്‍പ്പറേഷൻ അധികൃതര്‍ നടപടികള്‍ വൈകിപ്പിക്കുകയായിരുന്നു.

സ്പോട്ടുകളില്‍ പ്രധാനം

 തിരുമുല്ലാവാരം ബീച്ചില്‍ വിദേശ
സഞ്ചാരിള്‍ക്കായി സണ്‍ ബാത്ത്.

 താന്നി, തങ്കശേരി എന്നിവിടങ്ങളില്‍

വാട്ടര്‍ സ്പോര്‍ട്സ്.

 ലിങ്ക് റോഡിന് സമീപം അഷ്ടമുടിക്കായലില്‍

റോപ്പ് വേ, ഫ്ലോട്ടിംഗ് റെസ്റ്റോറന്റ്.

അഞ്ചാലുംമൂട് കൊച്ചുകായല്‍, സാമ്ബ്രാണിക്കോടി,

മണ്‍റോതുരുത്ത്, പരവൂര്‍ എന്നീ ഭാഗങ്ങളെ

ബന്ധിപ്പിച്ച്‌ ബോട്ട് സര്‍വീസ്

Facebook Comments Box