National NewsPolitics

സെന്തില്‍ ബാലാജിയുടെ ഇടക്കാല ജാമ്യ ഹരജി സുപ്രീംകോടതി തള്ളി

Keralanewz.com

ന്യൂഡല്‍ഹി| കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി വി. സെന്തില്‍ ബാലാജിയുടെ ഇടക്കാല ജാമ്യഹരജി സുപ്രീംകോടതി തള്ളി.

സ്ഥിര ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്.

നിങ്ങളുടെ രോഗം ഗുരുതരമോ ജീവന് ഭീഷണിയോ ഉള്ളതായി തോന്നുന്നില്ലെന്നാണ് ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കിയത്. കഴിഞ്ഞ ഒക്ടോബറിലും ആരോഗ്യപ്രശ്‌നങ്ങളാല്‍ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ അറസ്റ്റ് ചെയ്യുന്ന സമയത്തും സെന്തില്‍ ബാലാജിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ഹൃദയ ധമനികളില്‍ ബ്ലോക്ക് ഉണ്ടെന്നും അടിയന്തര ശസ്ത്രക്രിയ അനിവാര്യമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

Facebook Comments Box