Kerala NewsLocal News

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്; മുഖ്യപ്രതി പി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

Keralanewz.com

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസിലെ മുഖ്യപ്രതി പി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം പ്രത്യേക പിഎംഎല്‍എ കോടതിയാണ് വിധി പറയുന്നത്.

കേസിലെ 55 പ്രതികള്‍ക്കും എതിരെ ഇ ഡി കുറ്റപത്രം നല്‍കിയിട്ടുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പില്‍ പി സതീഷ് കുമാറിന് പ്രധാന പങ്കുണ്ട് എന്നായിരുന്നു ഇഡിയുടെ വാദം.

സിപിഐഎം നേതാവ് പിആര്‍ അരവിന്ദാക്ഷന്‍ ഉള്‍പ്പടെയുള്ളവര്‍ സതീഷ് കുമാറിന്റെ ബിനാമി ആയിരുന്നു എന്നാണ് ഇഡി വാദമുയര്‍ത്തിയത്. ഇതിനായി സഹോദരന്‍ പി ശ്രീജിത്തിനെയും മുന്നില്‍ നിര്‍ത്തി സാമ്ബത്തിക ക്രമക്കേട് നടത്തി എന്നാണ് ഇഡി വാദം. കെട്ടിച്ചമച്ച വാദങ്ങള്‍ ആണ് ഇഡി ഉയര്‍ത്തിയത് എന്നും തെളിവുകള്‍ ഇല്ലാതെയാണ് അറസ്റ്റ് എന്നുമായിരുന്നു സതീഷ് കുമാറിന്റെ വാദം. കേസിലെ മറ്റ് രണ്ട് പ്രതികളായ സികെ ജില്‍സ്, പി ആര്‍ അരവിന്ദാക്ഷന്‍ എന്നിവരുടെ ജാമ്യാപേക്ഷ വിചാരണ കോടതിയുടെ പരിഗണനയിലാണ്.

Facebook Comments Box