Tue. Apr 30th, 2024

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് ; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൊഴി പരിശോധിച്ച്‌ അന്വേഷണ സംഘം

By admin Nov 29, 2023
Keralanewz.com

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൊഴി പരിശോധിച്ച്‌ അന്വേഷണ സംഘം.

രാഹുലിന്റെ മൊഴിയും പ്രതികളുടെ മൊഴിയും താരതമ്യം ചെയ്താണ് പരിശോധന. കേസിലെ പ്രധാന പ്രതി എം ജെ രഞ്ചു പിടിയിലായാല്‍ രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.

യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ രെഞ്ചു ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. സി ആര്‍ കാര്‍ഡ് പ്രചരിപ്പിച്ച കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന ജെയ്‌സണ്‍ മുകളേലിനേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജയ്‌സണ്‍ കര്‍ണാടകയിലേക്ക് കടന്നു എന്നാണ് പോലീസിന്റെ സംശയം.

Facebook Comments Box

By admin

Related Post