Mon. May 20th, 2024

തട്ടികൊണ്ടുപോയവര്‍ക്ക് മനസ്താപം തോന്നി ഉപേക്ഷിച്ചതിനാലാണ് കുട്ടിയെ തിരികെ കിട്ടിയതെന്ന് കെ സുധാകരന്‍

By admin Nov 30, 2023
Keralanewz.com

കണ്ണൂര്‍: കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ക്ക് മനസ്താപം തോന്നി ഉപോക്ഷിച്ചത് കൊണ്ടാണ് കുട്ടിയെ തിരിച്ച്‌കിട്ടിയതെന്ന് കെ പിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.കുട്ടിയെ തട്ടികൊണ്ടുപോയ പ്രതികളെ പിടികൂടാനായി പോലീസിന് ഇതുവരെ കഴിഞ്ഞട്ടില്ലായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മുഖ്യമന്തിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിച്ച്‌ പരിക്കേല്‍പ്പിച്ച്‌ രക്ഷാപ്രവര്‍ത്തനമെന്ന് പറയുന്നത് പിണറായുടെ പുതിയ കണ്ടുപിടുത്തമാണ്.

രക്ഷാപ്രവര്‍ത്തനമെന്ന് പറയുന്ന പിണറായിയുടെ തല കൊണ്ട് പോയി ചെക്കപ്പ് ചെയ്യണം. ഏതെങ്കിലും മനുഷ്യര്‍ ഇത് ചെയ്യുമോ ജനസദസല്ല, ഗുണ്ടാ സദസാണ് നടക്കുന്നത്. രണ്ട് സ്റ്റെപ്പ് കയറാന്‍ ബസില്‍ ലിഫ്റ്റ് വച്ച പിണറായിയുടെ കാലിന് വാതമുണ്ടോ. ഇതില്‍ ജനത്തിന് ഉപകാരപ്രദമായ ഒന്നുമില്ല’. സിപിഎമ്മിന് പോലും ഇതറിയാമെന്നും അദ്ദേഹം പരിഹസിച്ചു. രാഹുല്‍ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും വയനാട്ടില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലായെന്നും ഇക്കാര്യം നേരത്തെ പറഞ്ഞതാണെന്നും വേണുഗോപാല്‍ മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം സുധാകരന്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post